Latest News

പറയാത്തത് പറഞ്ഞെന്ന് പ്രചരിപ്പിക്കാനും മടി കാണിക്കില്ലല്ലോ; നിങ്ങള്‍ക്ക് തോന്നിയത് പ്രചരിപ്പിക്കാം; പക്ഷേ എന്റെ ചെലവില്‍ വേണ്ട; കുറിപ്പ് പങ്കുവച്ച് ജോയ് മാത്യു

Malayalilife
പറയാത്തത് പറഞ്ഞെന്ന് പ്രചരിപ്പിക്കാനും മടി കാണിക്കില്ലല്ലോ; നിങ്ങള്‍ക്ക് തോന്നിയത് പ്രചരിപ്പിക്കാം; പക്ഷേ എന്റെ ചെലവില്‍ വേണ്ട; കുറിപ്പ് പങ്കുവച്ച് ജോയ് മാത്യു

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ നടനും സംവിധായകനുമാണ് ജോയ് മാത്യു. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ സജീവമായ താരം തന്റെതായ നിലപാടുകൾ എല്ലാം തന്നെ ഓരോ വിഷയത്തിൽ തുറന്ന് പറയാറുമുണ്ട്. എന്നാൽ ഇപ്പോൾ തന്റെ പേരില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ച് കൊണ്ട് ജോയ് മാത്യു രംഗത്ത് എത്തിയിരിക്കുകയാണ്. മാര്‍ക്‌സിസത്തെ കുറിച്ച് താന്‍ പറഞ്ഞുവെന്ന രീതിയില്‍ പ്രചരിക്കുന്ന പോസ്റ്ററിന് എതിരെയാണ് ജോയ് മാത്യു രംഗത്തെത്തിയത്. ഏതോ തിരുമണ്ടന്‍ സൃഷ്ടിച്ച ഒരു ചരക്ക് എന്നാണ് ജോയ മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ജോയ് മാത്യുവിന്റെ കുറിപ്പ്:

അടുത്ത ദിവസങ്ങളില്‍ ഞാന്‍ പറഞ്ഞതായി പ്രചരിക്കുന്ന ഒരു പോസ്റ്റര്‍ കണ്ടു. മാര്‍ക്‌സിസത്തെ കുറിച്ചു ഞാന്‍ പറഞ്ഞതായി ഏതോ തിരുമണ്ടന്‍ സൃഷ്ടിച്ച ഒരു ചരക്ക്. ചരിത്ര ബോധമുള്ള ആരും അത് പറയുകയുമില്ല.

മാര്‍ക്‌സിസം ഒരു ഫിലോസഫിയാണ്; ഒരു ജീവിത വീക്ഷണമാണത്. പ്രയോഗിക്കുന്ന കാര്യത്തില്‍ പാളിച്ചകള്‍ പറ്റാം. പക്ഷേ അതിനേക്കാള്‍ മികച്ച ഒരു തത്വശാസ്ത്രം എന്റെ അറിവില്‍ ഇതുവരെ ഉണ്ടായിട്ടില്ല.

ജീവിച്ചിരിക്കുന്നവര്‍ മരിച്ചുപോയെന്ന് പ്രചരിപ്പിക്കുന്നവാന്‍ പോലും മടിക്കാത്തവര്‍. പറയാത്തത് പറഞ്ഞെന്ന് പ്രചരിപ്പിക്കാനും മടികാണിക്കില്ലല്ലോ. നിങ്ങള്‍ക്ക് തോന്നിയത് പ്രചരിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. പക്ഷേ അത് എന്റെ ചെലവില്‍ വേണ്ട.

Actor joy mathew words about fake news

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES