Latest News

ഈ ദുരിതകാലം മറികടക്കുവാന്‍ രാഷ്ട്രീയ ലാഭങ്ങള്‍ മാറ്റിവെച്ച്‌ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന കേരളത്തിലെ പ്രതിപക്ഷം അങ്ങിനെ ലോകത്തിന് മാതൃകയാവുന്നു; കുറിപ്പ് പങ്കുവച്ച് നടൻ ജോയ് മാത്യു

Malayalilife
ഈ ദുരിതകാലം മറികടക്കുവാന്‍ രാഷ്ട്രീയ ലാഭങ്ങള്‍ മാറ്റിവെച്ച്‌ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന കേരളത്തിലെ പ്രതിപക്ഷം അങ്ങിനെ ലോകത്തിന് മാതൃകയാവുന്നു; കുറിപ്പ് പങ്കുവച്ച് നടൻ ജോയ് മാത്യു

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ നടനും സംവിധായകനാലുമാണ് ജോയ് മാത്യു. നിരവധി സിനിമകയിലുടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം തന്റെതായ നിലപാടുകൾ തുറന്ന്  പറയാൻ യാതൊരു മടിയും കാട്ടാറില്ല. എന്നാൽ ഇപ്പോൾ കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച്‌ പ്രതിപക്ഷം രംഗത്തെത്തിയിരിക്കുകയാണ് താരം. നടനും സംവിധായകനുമായ ജോയ് മാത്യു ഇപ്പോൾ  പ്രതിപക്ഷത്തിന്റെ ഈ നിലപാടിനെ അഭിനന്ദിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ്.  ലോകത്തിന് തന്നെ ഈ ദുരിതകാലം മറികടക്കുവാന്‍ രാഷ്ട്രീയ ലാഭങ്ങള്‍ മാറ്റിവെച്ച്‌ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന കേരളത്തിലെ പ്രതിപക്ഷം മാതൃകയാവുകയാണ് എന്ന് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.

ജോയ് മാത്യുവിന്റെ കുറിപ്പ്:

പ്രതിപക്ഷം ജനരക്ഷക്ക് എത്തുമ്ബോള്‍

ഒരിക്കല്‍ കൂടി പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തലക്ക് അഭിനന്ദനം. രാജ്യം കോവിഡ് ഭീതിയില്‍ വിറങ്ങലിക്കുകയും രോഗ പ്രതിരോധത്തിനു ആവശ്യമായ വാക്‌സിനുകളുടെയും ഓക്‌സിജന്റെയും ദൗര്‍ലഭ്യം കാരണം ജനജീവിതം കൊടും ദുരിതത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്യുമ്ബോള്‍ സംസ്ഥാന ഗവര്‍മെന്റ് കൈക്കൊള്ളുന്ന ജനരക്ഷക്ക് സര്‍വ്വ പിന്തുണയും നല്‍കാന്‍ തയ്യാറായ പ്രതിപക്ഷത്തിനെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ.

ഈ ദുരിതകാലം മറികടക്കുവാന്‍ രാഷ്ട്രീയ ലാഭങ്ങള്‍ മാറ്റിവെച്ച്‌ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന കേരളത്തിലെ പ്രതിപക്ഷം അങ്ങിനെ ലോകത്തിനു മാതൃകയാവുന്നു. അഭിനന്ദനങ്ങള്‍ ഇതായിരിക്കണം പ്രതിപക്ഷം, ഇങ്ങിനെയായിരിക്കണം പ്രതിപക്ഷം.
 

Actor joy mathew note about Opposition in Kerala

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES