Latest News

ആ സമയത്ത് ഞാന്‍ അടുത്തേക്ക് ചെല്ലുമ്പോള്‍ നേരെ എന്റെ നെഞ്ചത്ത് വീണ് ഒരു കരച്ചിലായിരുന്നു മമ്മൂക്ക; മനസ്സ് തുറന്ന് നടൻ ഇർഷാദ്

Malayalilife
ആ സമയത്ത് ഞാന്‍ അടുത്തേക്ക് ചെല്ലുമ്പോള്‍ നേരെ എന്റെ നെഞ്ചത്ത് വീണ് ഒരു കരച്ചിലായിരുന്നു മമ്മൂക്ക; മനസ്സ് തുറന്ന് നടൻ ഇർഷാദ്

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ ഇർഷാദ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ നടനാകട്ടെ മമ്മൂട്ടിയുമായുള്ള ഷൂട്ടിംഗ് അനുഭവം പങ്കുവെച്ച്  എത്തിയിരിക്കുകയാണ്. തനിക്ക് മമ്മൂട്ടിയോട് അത്ര അടുപ്പമൊന്നും ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ മമ്മൂട്ടി എപ്പോഴും അപ്രതീക്ഷിതമായാണ് പെരുമാറുകയെന്നും  ഇര്‍ഷാദ് മനസ്സ് തുറക്കുകയാണ്.

വര്‍ഷം സിനിമ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ മമ്മൂക്കയുമായി എനിക്ക് അത്ര അടുപ്പമൊന്നും ഉണ്ടായിരുന്നില്ല. സിനിമയില്‍ മകന്റെ മൃതദേഹം കൊണ്ട് വരുമ്പോള്‍ താഴേക്ക് ഇറങ്ങി വന്ന് മമ്മൂക്കയുടെ അടുത്തേക്ക് ചെല്ലുന്ന സീന്‍ ആണ്. ആ സമയത്ത് ഞാന്‍ അടുത്തേക്ക് ചെല്ലുമ്പോള്‍ അദ്ദേഹം മറ്റു റിഹേഴ്‌സലൊന്നും എടുത്തിട്ടില്ല. നേരെ എന്റെ നെഞ്ചത്ത് വീണ് ഒരു കരച്ചിലായിരുന്നു.

അങ്ങനൊരു സീന്‍ ഞാനോ ഡയറക്ടറോ ആരും പ്രതീക്ഷിച്ചതല്ല, പുള്ളി കയ്യില്‍ നിന്ന് എടുത്ത് ഇട്ടതാണ്. ഞാന്‍ ആകെ ഇമോഷണലായി. അതിന് പുറമെ ഞാന്‍ അപ്പോള്‍ ആലോചിക്കുന്നത് എന്റെ വിയര്‍പ്പ് പ്രശ്‌നമാവുമോ? ആകെ വിയര്‍ത്ത് കുളിച്ചാണ് നില്‍ക്കുന്നത്. ഇത് ഒട്ടും ആലോചിക്കുന്നുമില്ല. പുള്ളിക്കെന്തെങ്കിലും തോന്നുമോ എന്നൊക്കെയാണ് ആലോചിച്ചത്. പക്ഷെ അതാണ് മമ്മൂട്ടി. തീര്‍ത്തും അപ്രതീക്ഷിതമായി പെരുമാറുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. 

അഞ്ചുവര്‍ഷം മുമ്പാണ് ഉമ്മ മരിക്കുന്നത്. അന്ന് വൈകുന്നേരം ആന്റണി പെരുമ്പാവൂര്‍ വിളിച്ചു. എപ്പോഴാണ് മയ്യത്ത് എടുക്കുന്നതെന്ന് ചോദിച്ചു. അദ്ദേഹം വരുന്നുണ്ടെന്ന് പറഞ്ഞു. പക്ഷെ സത്യത്തില്‍ അത് മമ്മൂക്കയ്ക്ക് വേണ്ടിയായിരുന്നു. ഒരു അഞ്ചുമണിയായപ്പോള്‍ മമ്മൂക്കയും ആന്റോ ചേട്ടനും കൂടി വന്നു. എനിക്കങ്ങനെ അടുത്ത് പെരുമാറാനോ സ്വാതന്ത്ര്യം എടുക്കാനോ പറ്റിയിരുന്ന ഒരാള്‍ ആയിരുന്നില്ല മമ്മൂക്ക. പക്ഷെ അദ്ദേഹം അങ്ങനെയാണ്. അദ്ദേഹത്തിന്റെ ഇടപെടലുകള്‍ അപ്രതീക്ഷിതമാണ്. ചിലപ്പോള്‍ ഏതെങ്കിലും പടത്തില്‍ നമ്മള്‍ വേണ്ടെന്ന് വരെ പറഞ്ഞിട്ടുണ്ടാവാം.

Actor irshad words about mammookka

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES