മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് നടൻ ഇന്ദ്രൻസ്. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. ഏതു തരം കഥാപാത്രങ്ങളും ഇതെനിക്ക് വഴങ്ങുമെന്ന് ഇന്ദ്രൻസ് ഇതിനോടകം തന്നെ തെളിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ കാരവാനെക്കുറിച്ചും മരണത്തെക്കുറിച്ചുമൊക്കെ ഇന്ദ്രൻസ് പറഞ്ഞ വാക്കുകൾ ചർച്ചയായി മാറുകയാണ്. റിപ്പോർ്ട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഇന്ദ്രൻസ് മനസ് തുറന്നത്.
എനിക്ക് ജാഡയൊന്നും ഇല്ല. ജാഡ കാണിക്കാൻ മിനിമം ഇത്തിരി ശരീരാമെങ്കിലും വേണ്ടേ. ജാഡ കാണിച്ചിട്ടൊന്നും കാര്യമില്ല. അതോ ഞാൻ ജാഡ കാണിക്കുന്നത് പുറത്തറിയാത്തതാണോ എന്നും അറിയില്ല. കാരവനിൽ അത്യാവശ്യം മേക്കപ്പ് ചെയ്യാനും ഡ്രസ്സ് ചെയ്യാനും മാത്രമേ കയറാറുള്ളൂ. അതിനുള്ളിൽ ഇരിക്കാൻ പേടിയാണ്. ആശുപത്രി ഐസിയുവിൽ ഇരിക്കുന്നത് പോലെയാണ് തോന്നുക. മരണം എപ്പോഴും കൂടെ തന്നെയുണ്ട്, എന്നാലും പിണക്കാതെ മരണത്തെ തോളിൽ കയ്യിട്ട് കൂടെ കൊണ്ട് നടക്കുകയാണ്.
സിനിമ കാണാൻ വരുന്ന ഫാൻസുകാരൊക്കെ നല്ലതാണ്, പക്ഷെ നാട്ടുകാർക്ക് ഉപദ്രവമില്ലാതെ ഇരുന്നാൽ മതി. സിനിമ കാണാൻ വരുമ്പോൾ ഇവർ ആവേശം കാണിച്ച് ബഹളമൊക്കെ വെക്കും. പക്ഷെ സിനിമ ആഗ്രഹിച്ചു കാണണം എന്നുകരുതി വരുന്ന മറ്റു ചിലർക്ക് ബുദ്ധിമുട്ടായി മാറും ഈ ബഹളമൊക്കെ. അതിൽ മാത്രമേ വിഷമമുള്ളൂ.