Latest News

വേട്ടക്കാരന്‍ സവര്‍ണ്ണനെങ്കില്‍ ഇളവുകള്‍ നല്‍കാന്‍ പുരോഗമനവാദികളൂടെ മനസ്സ് പാകപ്പെടും; കുറിപ്പ് പങ്കുവച്ച് ഹരീഷ് പേരടി

Malayalilife
വേട്ടക്കാരന്‍ സവര്‍ണ്ണനെങ്കില്‍ ഇളവുകള്‍ നല്‍കാന്‍ പുരോഗമനവാദികളൂടെ മനസ്സ് പാകപ്പെടും; കുറിപ്പ് പങ്കുവച്ച് ഹരീഷ്  പേരടി

ലയാളികള്‍ക്ക് ഏറെ സുപരിചിതനായ നാടക, ചലചിത്ര, മിനിസ്‌ക്രീന്‍ നടനാണ് ഹരീഷ് പേരടി.സിബി മലയില്‍ സംവിധാനം ചെയ്ത ആയിരത്തിലൊരുവന്‍ എന്ന ചിത്രത്തിലൂടെയാണ് താരം വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള പോസ്റ്റുകൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. തന്റെതായ അഭിപ്രായങ്ങൾ എല്ലാം തന്നെ തുറന്ന് പറയുന്നതിൽ താരം ഒരു മടിയും കാട്ടാറില്ല. 

എന്നാൽ ഇപ്പോൾ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ മരണത്തില്‍ പ്രതികരിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് ഹരീഷ് പേരടി.  എന്ത് കൊണ്ട് ഈ വിഷയത്തില്‍ റാപ്പര്‍ വേടനെതിരെ പ്രതികരിച്ചവര്‍ മൗനം പാലിക്കുന്നു എന്ന് ഹരീഷ് ചോദിക്കുന്നു. വേട്ടക്കാരന്‍ സവര്‍ണനെങ്കില്‍ ഇളവുകള്‍ നല്‍കാന്‍ പുരോഗമനവാദികളൂടെ മനസ്സ് പാകപ്പെടും എന്നും ഹരീഷ് പേരടി പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിലൂടെ തുറന്ന് പറയുകയാണ്. 

ഹരീഷ് പേരടിയുടെ കുറിപ്പ്, .

വേടനെന്ന ദളിതനെതിരെ ഉറഞ്ഞ തുള്ളിയ അഭിനവ സാംസ്‌കാരിക നായിക്കളെ, സവര്‍ണ്ണനായ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പച്ചക്ക് ഒരു പെണ്ണിനെ വേട്ടയാടി തിന്നിരിക്കുന്നു, ഇവന്റെ ഫോട്ടോ പോലും ആരും പ്രസിദ്ധീകരിക്കുന്നില്ല, ഇതുകൊണ്ടാണ് പറയുന്നത് വേട്ടക്കാരന്‍ സവര്‍ണ്ണനാണെങ്കില്‍ ഇളവുകള്‍ നല്‍കാന്‍ പുരോഗമനവാദികളൂടെ മനസ്സുപോലും പാകപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്ന്, ചിന്തകളില്‍ പോലും ഇരട്ട നീതി ക്ര തുഫു ..

Actor hareesh peradi note about vismaya death

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES