മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നാടക, ചലചിത്ര, മിനിസ്‌ക്രീന്‍ നടനാണ് ഹരീഷ് പേരടി.സിബി മലയില്‍ സംവിധാനം ചെയ്ത ആയിരത്തിലൊരുവന്‍ എന്ന ചിത്രത്തിലൂടെയാണ് താരം വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാൽ ഇപ്പോൾ നിയമസഭയിലെത്തിയെ കെ കെ രമയെ അഭിനന്ദിച്ച് നടന്‍ ഹരീഷ് പേരടി. ജനാധിപത്യത്തെ കാത്ത് സൂക്ഷിക്കുന്ന പ്രതിപക്ഷമാവാന്‍ നിയമസഭയില്‍ കെ കെ രമയ്ക്ക് കഴിയട്ടെയെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ ശബ്ദം ഉയര്‍ന്ന് കേള്‍ക്കുമ്ബോള്‍ ജനാധിപത്യത്തോടുള്ള സ്‌നേഹം കൂടി വരുകയാണെന്നും ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം,
Sfi യില്‍ രമയോടൊപ്പം പ്രവര്‍ത്തിച്ച അനുഭവം എന്റെ ഭാര്യ ബിന്ദു ഇപ്പോഴും സ്‌നേഹപൂര്‍വ്വം ഓര്‍ക്കാറുണ്ട്.ഒഞ്ചിയത്ത് ആദ്യമായി നാടകം കളിക്കാന്‍ പോയപ്പോള്‍ നാടകം കളിക്കാന്‍ ആകെ വേണ്ട സാധനങ്ങളായ ഒരു ബെഞ്ചും, രണ്ട് കസേരയും, ഒരു കുപ്പി വെള്ളവും എനിക്ക് ഒരുക്കി തന്ന പാര്‍ട്ടി വേദിയിലെ അമരക്കാരനായ TP യെയും സ്‌നേഹപൂര്‍വ്വം ഓര്‍ക്കുന്നു..രാഷ്ടിയ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്ബോളും രമയുടെ ശബ്ദം ഇന്ന് നിയമസഭയില്‍ ഉറക്കെ കേള്‍ക്കുമ്ബോള്‍..അത് ലോകം മുഴുവന്‍ കാണുമ്ബോള്‍.. ഞാന്‍ ജനാധിപത്യത്തെ ഒരായിരം മടങ്ങ് സ്‌നേഹിക്കുന്നു..രമ സഖാവേ..ജനാധിപത്യത്തെ കാത്തുരക്ഷിക്കാന്‍,ഒരു നല്ല പ്രതിപക്ഷമാവാന്‍ അഭിവാദ്യങ്ങള്‍ .ലാല്‍സലാം.