Latest News

ഗുരുദേവാ ഞങ്ങളോട് ക്ഷമിക്കുക ഞങ്ങള്‍ക്ക് കുറച്ച് ചാച്ചരത കൂടിപോയി; കുറിപ്പ് പങ്കുവച്ച് നടൻ ഹരീഷ് പേരടി

Malayalilife
ഗുരുദേവാ ഞങ്ങളോട് ക്ഷമിക്കുക ഞങ്ങള്‍ക്ക് കുറച്ച് ചാച്ചരത കൂടിപോയി; കുറിപ്പ് പങ്കുവച്ച് നടൻ ഹരീഷ് പേരടി

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ ഹരീഷ് പേരടി. നിരവധി  ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം സമൂഹമാധ്യമങ്ങളിൽ കൂടി പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. സോഷ്യൽ മീഡിയയിലൂടെ തന്റെതായ നിലപാടുകൾ തുറന്ന് പറയാറുള്ള  താരം ഇപ്പോൾ റിപ്പബ്ലിക്ക് ദിന പരേഡില്‍ കേരളത്തിന്റെ ശ്രീനാരായണ ഗുരുവിന്റെ പ്ലോട്ടിന് അനുമതി നിഷേധിച്ച സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

ഹരീഷ് പേരടിയുടെ പ്രതികരണം: 

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതിഎന്ന് പറഞ്ഞ്, ഇന്ന് നമ്മള്‍ കാണുന്ന എല്ലാ സാംസ്‌കാരിക പുരോഗതിക്കും തുടക്കമിട്ട യഥാര്‍ത്ഥ നവോത്ഥാന നായകന്‍ ഗുരുദേവന്റെ പ്ലോട്ട് കേരള സര്‍ക്കാര്‍ റിപ്പബ്ലിക് ദിനാഘോഷത്തിന് സമര്‍പ്പിച്ചപ്പോള്‍ സംഘപരിവാരത്തിന് ചേരാത്ത രാഷ്ട്രിയം വര്‍ഷങ്ങള്‍ക്കുമുന്‍പ് പറഞ്ഞ ആ മനുഷ്യന്റെ പ്രതിമക്കുപോലും വിലക്ക് വന്നിരിക്കുന്നു നേരത്തോട് നേരമായിട്ടും ഒരു സാംസ്‌കാരിക നായിക്കളും കുരക്കുന്നില്ല അവര്‍ പാവപ്പെട്ട കുടുംബശ്രി സ്ത്രീ സഖാക്കളുടെ തിരുവാതിരയിലെ സവര്‍ണ്ണത തിരഞ്ഞു കൊണ്ടിരിക്കുകയാണ്.

പിന്നെ ഒരു പുസ്തകവും വായിക്കാത്ത കലാഭവനിലെ വളിച്ച കോമഡി വിളമ്ബുന്ന കപട വിദൂഷകവേഷങ്ങളോട് എന്ത് പറയാനാണ്?.. ഈ വിലക്ക് തമിഴ് നാട്ടില്‍ പെരിയാറിന്റെ പ്ലോട്ടിന് നേരെയാണെങ്കില്‍ തമിഴന്റെ സാംസ്‌കാരിക ശക്തിയും ബോധവും എന്തൊണെന്ന് രാജ്യം അറിയുമായിരുന്നു പ്രതിഷേധം.. പ്രതിഷേധം.. ഗുരുദേവാ ഞങ്ങളോട് ക്ഷമിക്കുക ഞങ്ങള്‍ക്ക് കുറച്ച് ചാച്ചരത കൂടിപോയി..

Actor hareesh peradi fb post about sreenarayana guru

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES