Latest News

ഇടതുപക്ഷസർക്കാറിനുള്ള ഏല്ലാ പിന്തുണയും പിൻവലിക്കുന്നു; നാടകക്കാരന്  അഭിമാനം ഇല്ലാത്ത ലോകത്ത് ഞാൻ എന്തിന് നിങ്ങളെ പിൻന്തുണക്കണം; ലാൽസലാം: ഹരീഷ് പേരടി

Malayalilife
ഇടതുപക്ഷസർക്കാറിനുള്ള ഏല്ലാ പിന്തുണയും പിൻവലിക്കുന്നു; നാടകക്കാരന്  അഭിമാനം ഇല്ലാത്ത ലോകത്ത് ഞാൻ എന്തിന് നിങ്ങളെ പിൻന്തുണക്കണം; ലാൽസലാം: ഹരീഷ് പേരടി

ലയാളികള്‍ക്ക് ഏറെ സുപരിചിതനായ നാടക, ചലചിത്ര, മിനിസ്‌ക്രീന്‍ നടനാണ് ഹരീഷ് പേരടി.സിബി മലയില്‍ സംവിധാനം ചെയ്ത ആയിരത്തിലൊരുവന്‍ എന്ന ചിത്രത്തിലൂടെയാണ് താരം വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. ലോകം കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഉളള ഭീതിയില്‍ നിലനില്‍ക്കുമ്പോഴും താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ഒരു കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
സിനിമയ്ക്ക് നല്‍കുന്ന പിന്തുണ നാടകത്തിന് കൊടുക്കാത്തതിനെ തുര്‍ന്ന് സംസ്ഥാന സര്‍ക്കാരിനുള്ള എല്ലാ പിന്തുണയും പിന്‍വലിക്കുന്നു എന്നാണ് നടന്‍ ഹരീഷ് പേരടി.ഫെയിസ്ബുക്കിലൂടെ തുറന്ന് പറഞ്ഞിരിക്കുന്നത്.

സിനിമക്ക് സെക്കൻഡ്ഷോ അനുവദിച്ചു...നാടകക്കാരന് മാത്രം വേദിയില്ല..Iffk നടന്നു...Itfok നടന്നില്ല...രണ്ടാംതരം പൗരനായി ജീവിക്കാൻ എനിക്ക് പറ്റില്ല ....ഇടതുപക്ഷസർക്കാറിനുള്ള ഏല്ലാ പിന്തുണയും പിൻവലിക്കുന്നു...നാടകക്കാരന്  അഭിമാനം ഇല്ലാത്ത ലോകത്ത് ഞാൻ എന്തിന് നിങ്ങളെ പിൻന്തുണക്കണം..ലാൽസലാം... എന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ  പോസ്റ്റ് അവസാനിപ്പിക്കുന്നത്.

 ഇടതു സഹയാത്രികൻ  കൂടിയാണ് നാടക പ്രവര്‍ത്തനത്തിലൂടെ സിനിമയിലെത്തിയ ഹരീഷ്.  മുഖ്യമന്ത്രി പിണറായി വിജയനെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തില്‍ അനുസ്മരിപ്പിക്കുന്ന കൈതേരി സഹദേവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ഹരീഷ് പേരടി ശ്രദ്ധേയനായത്. പിന്നീട് തെന്നിന്ത്യയിലെ അറിയപ്പെടുന്ന ഒരു  നടനായി മാറാനും താരത്തിന് സാധിച്ചു.

Actor hareesh peradi fb post about ldf

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES