Latest News

സഖാവേ ഇത് തകര്‍ത്തു; 70 വയസ്സ് കഴിഞ്ഞവരില്‍ എല്ലാ വേഷങ്ങളും ചേരുന്ന ഒരാള്‍ മമ്മുക്കയാണെന്നായിരുന്നു ധാരണ; കുറിപ്പ് പങ്കുവച്ച് നടൻ ഹരീഷ് പേരടി

Malayalilife
  സഖാവേ ഇത് തകര്‍ത്തു; 70 വയസ്സ് കഴിഞ്ഞവരില്‍ എല്ലാ വേഷങ്ങളും ചേരുന്ന ഒരാള്‍ മമ്മുക്കയാണെന്നായിരുന്നു ധാരണ; കുറിപ്പ് പങ്കുവച്ച് നടൻ  ഹരീഷ് പേരടി

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ ഹരീഷ് പേരടി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുള്ള കുറിപ്പ് എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. 
അമേരിക്കയിലെ ചികിത്സ കഴിഞ്ഞ ശേഷം ദുബായില്‍ ചില പരിപാടികളില്‍ പങ്കെടുക്കുന്നതിനായി ദുബായില്‍ എത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.  എന്നാൽ ഇപ്പോൾ  മുഖ്യമന്ത്രിയുടെ രാഷ്ട്രീയ നിലപാട് ചൂണ്ടികാണിച്ചു കൊണ്ട് നടന്‍ ഹരീഷ് പേരടി പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു.

 ‘സഖാവേ ഇത് തകര്‍ത്തു…70 വയസ്സ് കഴിഞ്ഞവരില്‍ എല്ലാ വേഷങ്ങളും ചേരുന്ന ഒരാള്‍ മമ്മുക്കയാണെന്നായിരുന്നു എന്റെ ഇതുവരെയുള്ള ധാരണ…നിങ്ങള്‍ അതിനെയും പൊളിച്ചു…എന്തായാലും ടീച്ചറുടെ അടുത്ത് എത്തില്ല…വേഷത്തില്‍ സഖാവിനെക്കാള്‍ ഒരു അഞ്ച് മാര്‍ക്ക് ഞാന്‍ ടീച്ചര്‍ക്ക് കൊടുക്കും…ജീവിക്കുന്ന കാലത്തിനനുസരിച്ച് രാഷ്ട്രിയത്തെ പുതുക്കാന്‍ വേഷങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്…

പഴയ കോലങ്ങള്‍ മാറ്റുമ്പോള്‍ തന്നെയാണ് പുതിയ ചിന്തകള്‍ക്കും പ്രസ്‌ക്തിയേറുന്നത്..കരിപുരണ്ട പഴയ തീവണ്ടിയേക്കാള്‍ ഭംഗിയില്ലേ നമ്മുടെ സ്വപ്നത്തിലെ കെ.റെയിലിന് …അതുകൊണ്ട്തന്നെ നിങ്ങള്‍ രണ്ടുപേരുടെയും ഈ ആധുനികതക്ക്,പുതിയ വേഷത്തിന് സമകാലിക കേരളരാഷ്ട്രീയത്തില്‍ വലിയ പ്രസ്‌ക്തിയുണ്ട്…കൃത്യമായ രാഷ്ട്രിയമുണ്ട്…ലാല്‍സലാം????????????’- എന്നാണു ഹരീഷ് പേരടിയുടെ കുറിപ്പ്

 

 

Actor hareesh peradi fb post about cm in social media

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES