ബാലതാരമായി മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് ഗണപതി. ഹണിബീ, ചങ്ക്‌സ്, മിസ്റ്റര്‍ ആന്റ് മിസിസ് റൗഡി, തുടങ്ങിയ സിനിമകളിലെ താരത്തിന്റെ ക്യാരക്ടർ റോളുകൾ എല്ലാം തന്നെ ശ്രദ്ധ നേടുന്നവയായിരുന്നു. താരത്തിന്റെതായി നിലവിൽ പുറത്ത് ഇറങ്ങിയ ചിത്രമാണ് ജാനേ മന്‍. ചിത്രത്തിന്റെ തിരക്കഥാ രചനയിലും ഗണപതിയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഗണപതി തുറന്ന് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ചെറുപ്പത്തില്‍ ചെയ്ത വേഷങ്ങള്‍, പ്രത്യേകിച്ചും വിനോദയാത്രയിലെ 'പാലും പഴവും' എന്ന പാട്ട് പാടിയ രംഗമൊക്കെ ആളുകള്‍ ഓര്‍ത്തുവെയ്ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഗണപതി പറയുന്നു. എന്നാല്‍ 'മാസ്റ്റര്‍' എന്ന സ്റ്റേജില്‍ നിന്നും താന്‍ മാറിയത് പലപ്പോഴും ആളുകള്‍ അംഗീകരിക്കുന്നില്ലെന്നാണ് എന്നാണ് എന്നാണ് താരം പറയുന്നത്. മാസ്റ്റര്‍ ഗണപതിയെന്ന പേരില്‍ നിന്ന് മാറണം, തിരിച്ചറിയപ്പെടുന്ന വേറെ എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയിട്ടില്ലേ എന്ന ചോദ്യത്തിനായിരുന്നു താരം മറുപടി പറഞ്ഞത്.
''സന്തോഷമുള്ള കാര്യമാണത്. എല്ലാവര്‍ക്കും മാസ്റ്റര്‍ ഗണപതിയാണ്. പ്രായമായി എന്ന് പറയുമ്പോള്‍, ഞാന്‍ വളര്‍ന്നു എന്ന് പറയുമ്പോള്‍ അംഗീകരിക്കാന്‍ ആളുകള്‍ക്ക് ബുദ്ധിമുട്ടാണ്. ചൈല്‍ഡ് ആക്ടര്‍ എന്ന സ്റ്റേജില്‍ നിന്ന് ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റിലേയ്ക്കുള്ള മാറ്റത്തിന് കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു.ഇപ്പോള്‍ പിന്നെ വലിയ കുഴപ്പമില്ല. ചൈല്‍ഡ് ആക്ടര്‍ എന്ന ടാഗ് ബ്രേക്ക് ചെയ്യാന്‍ വേണ്ടി ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്യണമെന്നുണ്ട്. അതിന് വേണ്ടിയുള്ള ഒരു ശ്രമം കൂടിയാണ് ജാന്‍ എ മന്‍,'' എന്നായിരുന്നു ഗണപതിയുടെ മറുപടി.