മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളസിനിമയില്‍ പേരെടുത്ത താരമാണ്. സിനിമാ നടന്‍ എന്നതിലുപരി ഇപ്പോള്‍ നിര്‍മ്മാണമേഖലയിലും കൈവച്ചിരിക്കയാണ് ഡിക്യു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖറിന്റെ വഫയറര്‍ ഫിലിംസ് നിര്‍മ്മാണരംഗത്തേക്ക് കടന്നത്. എന്നാൽ ഇപ്പോൾ താരം താൻ കേൾക്കേണ്ടി വന്ന ഒരു വിമർശനം കുറുപ്പ് സിനിമയിലൂടെ മാറി എന്ന് തുറന്ന് പറയുകയാണ് താരം.
'താന്‍ നേരിട്ട ഒരു വിമര്‍ശനം തനിക്ക് ഒരിക്കലും സോളോ ബ്ലോക്ക്ബസ്റ്റര്‍ ഉണ്ടായിട്ടില്ല എന്നാണ്. തന്റെ സിനിമകള്‍ എപ്പോഴും ഒരു മള്‍ട്ടി സ്റ്റാറര്‍ അല്ലെങ്കില്‍ അത് മറ്റാരുടെയെങ്കിലും ക്രെഡിറ്റ് ആകും എന്നതാണ്. അതിനാല്‍ കുറുപ്പിന്റെ വിജയം ആ അര്‍ത്ഥത്തില്‍ ഒരല്‍പ്പം ആശ്വാസമായിരുന്നു' എന്നാണ് ദുല്‍ഖര്‍ പറയുന്നത്.
സൂപ്പര്‍ സ്റ്റാര്‍ എന്നത് തന്നെ സംബന്ധിച്ച് വെറുമൊരു വാക്ക് മാത്രമാണെന്നു താരം അഭിമുഖത്തിൽ വ്യക്തമാക്കി. 'അത് ഒരിക്കലും താന്‍ തിരഞ്ഞെടുക്കുന്ന സിനിമകളെ ബാധിക്കില്ലെന്നും നടന്‍ പറയുന്നു. തനിക്ക് എല്ലാ തരത്തിലുമുള്ള സിനിമകള്‍ ചെയ്യാനാണ് ആഗ്രഹം. സാധാരണ കുറുപ്പ് പോലുള്ള ബിഗ് ബജറ്റ് സിനിമകളില്‍ നിന്ന് താന്‍ ഒഴിഞ്ഞ് മാറാറാണ് പതിവ്. കാരണം അത്തരം സിനിമകള്‍ ഒരു നിര്‍മ്മാതാവിനെ സംബന്ധിച്ച് വലിയ സമ്മര്‍ദ്ദം തന്നെയാണ്. താന്‍ എപ്പോഴും നിര്‍മ്മാതാക്കളെ കുറിച്ചും ചിന്തിക്കാറുണ്ട്. പക്ഷെ താന്‍ തന്നെ നിര്‍മ്മാതാവാകുമ്പോള്‍ ക്രിയേറ്റീവ് കണ്ട്രോള്‍ തന്റെ കയ്യിലായിരിക്കും. അതുകൊണ്ട് തന്നെ കുറച്ച് റിസ്‌ക് എടുക്കാന്‍ സാധിക്കു'മെന്നും' ദുല്‍ഖര്‍ പറഞ്ഞു.
കുറുപ്പ് തിയേറ്ററുകളിൽ വലിയ വിജയമായതോടെ പ്രേക്ഷകർക്ക് നന്ദി അറിയിച്ച് ദുൽഖർ രംഗത്ത് എത്തിയിരുന്നു. സോഷ്യൽ മീഡിയ പേജിലൂടെയാണ് നന്ദി പറഞ്ഞത്. 'നിങ്ങള്‍ ഓരോരുത്തരുടെയും സ്‌നേഹത്തിന് നന്ദി! നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക്, പ്രതികരണങ്ങള്‍ക്ക് എല്ലാം നന്ദി. സിനിമകള്‍ വീണ്ടും തിയേറ്ററുകളില്‍ എത്തിയതിന്റെ ആഘോഷവും ആവേശവുമാണ് ഇപ്പോള്‍. എന്നെ സംബന്ധിച്ച് ഇതൊരു വൈകാരിക നിമിഷമാണ്.കുറുപ്പിന്റെ ഓരോ അണിയറപ്രവര്‍ത്തകരോടും അഭിനേതാക്കളോടും ഞാന്‍ നന്ദി പറയുന്നു. നിങ്ങളുടെ സ്‌നേഹവും സിനിമയോടുള്ള പ്രതിബദ്ധതയുമാണ് ഇതിലൂടെ പ്രകടമായത്. നിങ്ങളുടെ ഓരോരുത്തരുടെയും പ്രവര്‍ത്തനമാണ് സിനിമയെ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിച്ചത്. ലോകത്തിന്റെ എല്ലാ കോണുകളിലേക്കും 'കുറുപ്പി'നെ എത്തിച്ച എല്ലാ നല്ലവരായ വിതരണക്കാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. കുറുപ്പിനെ സ്‌നേഹിച്ച എല്ലാ പ്രേക്ഷകര്‍ക്കും ഒരിക്കല്‍ കൂടി നന്ദി'; ദുല്‍ഖര്‍ ഫേസ്ബുക്കിൽ കുറിച്ചു.