മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളസിനിമയില്‍ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. സിനിമാ നടന്‍ എന്നതിലുപരി ഇപ്പോള്‍ നിര്‍മ്മാണമേഖലയിലും കൈവച്ചിരിക്കയാണ് ഡിക്യു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖറിന്റെ വഫയറര്‍ ഫിലിംസ് നിര്‍മ്മാണരംഗത്തേക്ക് കടന്നത്. എന്നാൽ ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ വാപ്പച്ചിയെ പോലെ പ്രശസ്തനാവുമെന്നോ അഭിനേതാവായി മാറുമെന്നോ ഒന്നും കരുയിരുന്നില്ലെന്ന് ദുല്‍ഖര്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.
സ്‌കൂളില്‍ പഠിച്ചിരുന്ന സമയത്ത് നാണം കുണുങ്ങിയായ കുട്ടിയായിരുന്നു താനെന്നും ദുല്‍ഖര്‍ പറയുന്നു. വാപ്പച്ചി ലോകമറിയുന്ന താരമായതിനാല്‍ മകനായ എന്നില്‍ നിന്നും എല്ലാവരും എന്തെങ്കിലും പ്രതീക്ഷിക്കുമെന്നോര്‍ത്തായിരുന്നു ടെന്‍ഷനടിച്ചിരുന്നത്. ഗ്രൂപ്പ് ഡാന്‍സിലൊക്കെയാണ് അന്ന് പങ്കെടുത്തിരുന്നത്. അതും എറ്റവും പുറകില്‍ പോയാണ് നില്‍ക്കാറുളളത്. കുറെപേര്‍ ചേര്‍ന്ന് പാടുകയാണെങ്കില്‍ കൂടെപാടും. അങ്ങനെയുളള ഞാന്‍ എങ്ങനെ അഭിനേതാവായെന്നോര്‍ത്ത് പലര്‍ക്കും അത്ഭുതമാണ്. പഠിപ്പിസ്റ്റായിരുന്നില്ല താനെന്നും എന്റെതായൊരു ലോകത്തായിരുന്നു എന്നും ദുല്‍ഖര്‍ പറഞ്ഞു. വീട്ടില്‍ കുത്തിയിരുന്ന് പഠിക്കാറുണ്ടായിരുന്നു. ക്ലാസില്‍ ശ്രദ്ധിക്കുന്നില്ലെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും സ്ഥിരമായി വഴക്ക് കിട്ടാറുണ്ടായിരുന്നു.
മാര്‍ക്ക് കുറയുമ്പോഴും ചോദ്യങ്ങള്‍ വരാറുണ്ടായിരുന്നു. വാപ്പച്ചി സിനിമാതിരക്കുകളിലായിരുന്നതിനാല്‍ ഉമ്മച്ചിയായിരുന്നു തങ്ങളുടെ പഠനകാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നതെന്നും ദുല്‍ഖര്‍ പറഞ്ഞു. കുടുംബത്തിനൊപ്പം സിനിമാ ത്തിരക്കുകള്‍ക്കിടെയിലും ചെലവഴിക്കാന്‍ സമയം കണ്ടെത്താറുളള താരമാണ് മമ്മൂട്ടി. ജീവിതത്തില്‍ ആദ്യമായാണ് കോവിഡ് സമയത്ത് കൂടുതല്‍ ദിവസം മമ്മൂക്ക വീട്ടില്‍ നിന്നത്.