Latest News

മുരുകന് മുന്നില്‍ മകള്‍ക്ക് വഴിപാട്; പ്രസവ സമയം ദിലീപേട്ടന്‍ ലേബര്‍ റൂമില്‍ ഉണ്ടായിരുന്നു; മനസ് തുറന്ന് കാവ്യയും ദിലീപും

Malayalilife
മുരുകന് മുന്നില്‍ മകള്‍ക്ക് വഴിപാട്; പ്രസവ സമയം ദിലീപേട്ടന്‍ ലേബര്‍ റൂമില്‍ ഉണ്ടായിരുന്നു; മനസ് തുറന്ന് കാവ്യയും ദിലീപും

ലയാള സിനിമയിലെ പ്രിയ താരദമ്പതിമാരാണ് നടൻ ദിലീപും കാവ്യാ മാധവനും. ഇരുവരുടെയും കുടുംബത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം വന്ന വനിത  മാഗസിനില്‍ ഇക്കുറി അതിഥികളായി എത്തിയത് കാവ്യ മാധവനും ദിലീപും മക്കളുമായിരുന്നു. കുടുംബസമേതം താരങ്ങള്‍  അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അഭിമുഖത്തില്‍ പങ്കെടുത്തതിന് ശേഷമാണ്  വീണ്ടും എത്തിയത്. കുടുംബ വിശേഷങ്ങളാണ് അഭിമുഖത്തില്‍ അധികവും ദിലീപും കാവ്യയും സംസാരിക്കുന്നത്. കുടുംബവും താനും അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകളും ദിലീപ് തുറന്ന പറയുന്നുണ്ട്. 

മകളുടെ നീണ്ട ഇടതൂര്‍ന്ന മുടിയില്‍ തഴുകി സംസാരിച്ചുകൊണ്ടാണ് ഇത് മകള്‍ക്ക് വേണ്ടി മുരുകന് നല്‍കിയ വഴിപാടാണ് എന്ന് ദിലീപ് പറയുന്നത്. മകള്‍ക്ക് വേണ്ടി മുരുകന് നേര്ച്ച വച്ച മുടിയാണിത്. മുടി മുറിച്ചു നല്‍കിയാല്‍ ചുമന്ന മുടി വരും എന്നാണ് പറഞ്ഞിരിക്കുന്നത്.  ദിലീപ് പറഞ്ഞു. പ്രസവ സമയം ദിലീപേട്ടന്‍ ലേബര്‍ റൂമില്‍ ഉണ്ടായിരുന്നു വെന്ന് കാവ്യ പറഞ്ഞു. ദിലീപേട്ടന്‍ മകളെ കൈയ്യില്‍ കിട്ടിയതോടെ മഹാലക്ഷ്മി എന്ന് വിളിച്ച കാര്യവും കാവ്യ പറഞ്ഞു. ഈ സമയം മൂത്തമകള്‍ മീനാക്ഷിയുമായി ഇളയമകള്‍ക്കുള്ള സാമ്യതയെകുറിച്ചാണ് ദിലീപ് സംസാരിക്കുന്നത്. തന്റെയും ദിലീപിന്റെയും പേരന്റിംഗ് രീതി രണ്ടും രണ്ടാണ് എന്നും കാവ്യ പറഞ്ഞു.

 ഡബ്ബിങ്ങുമായി ബന്ധപ്പെട്ടുകൊണ്ട് താന്‍ പുറത്തുപോയപ്പോള്‍ ഉണ്ടായ രസകരമായ കാര്യത്തെക്കുറിച്ചുകൂടി ദിലീപ് സംസാരിക്കുന്നുണ്ട്. മാത്രമല്ല, മകളുടെ വളര്‍ച്ചയുടെ ഘട്ടത്തില്‍ വീട്ടില്‍ ഉണ്ടാകാന്‍ കഴിഞ്ഞതിനെക്കുറിച്ചും നടന്‍ അഭിമുഖത്തില്‍ സംസാരിക്കുന്നു. എത്ര ദേഷ്യം വന്നാലും മകളെ സ്‌നേഹത്തോടെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ ദിലീപേട്ടന് വശമുണ്ട്. തനിക്ക് അത് കഴിയില്ല. ദേഷ്യം വന്നാല്‍ താന്‍ പുറത്തുകാണിക്കും. ദിലീപേട്ടന്‍ വേണ്ട എന്ന് പറയുന്ന കാര്യങ്ങള്‍ മകള്‍ ചെയ്യാറില്ല എന്നാല്‍ താന്‍ എത്ര നിര്‍ബന്ധിച്ചു പുറകെ നടന്നാലും അത് മകള്‍ അനുസരിക്കാറില്ല എന്നും കാവ്യ പറയുന്നു.

Actor dileep and kavya interview goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES