Latest News

സൂപ്പര്‍ താരങ്ങളെയല്ല പകരം സൂപ്പര്‍ നടന്മാരെ ഉപയോഗിക്കാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്: ബാലചന്ദ്ര മേനോൻ

Malayalilife
topbanner
സൂപ്പര്‍ താരങ്ങളെയല്ല പകരം സൂപ്പര്‍ നടന്മാരെ ഉപയോഗിക്കാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്: ബാലചന്ദ്ര മേനോൻ

ലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനും സംവിധായകനുമാണ് ബാലചന്ദ്ര മേനോൻ. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്താൻ താരത്തിന് സാധിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഇപ്പോൾ തന്റെ സിനിമകളില്‍ സൂപ്പര്‍ താരങ്ങളെ നായകന്മാരാക്കാതെ സൂപ്പര്‍ നടന്മാരെ ഉപയോഗിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ബാലചന്ദ്ര മേനോൻ.

'സൂപ്പര്‍ താരങ്ങളെയല്ല, സൂപ്പര്‍ നടന്മാരെ ഉപയോഗിക്കാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. മമ്മൂട്ടിയോട് ഞാന്‍ ഒരു തവണയെ ഡേറ്റ് ചോദിച്ചിട്ടുള്ളു. അത് 'നയം വ്യക്തമാക്കുന്നു' എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു. സൂപ്പര്‍ താരങ്ങളെ പിറകെ നടക്കുക എന്നെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടാണ്. എനിക്ക് തീരെ കേള്‍ക്കാന്‍ ഇഷ്ടമല്ലാത്ത കാര്യമാണ് വെയിറ്റ് ചെയ്യുക എന്നത്. താരങ്ങള്‍ക്ക് പുറമേ സിനിമ ചെയ്യാന്‍ നടന്നാല്‍ അത്തരം അനുഭവങ്ങള്‍ വരും അതുകൊണ്ട് പൂര്‍ണമായും നടന്മാരെയായിരുന്നു എനിക്ക് ആവശ്യം. ഞാന്‍ മറ്റു നടന്മാര്‍ക്ക് കൂടുതല്‍ അവസരം നല്‍കാതിരുന്നത് നടനെന്ന നിലയില്‍ ഞാന്‍ ഔട്ടാകും എന്ന ഭയം കൊണ്ടായിരുന്നു. എന്നിട്ടും നായികമാരെ പോലെ തന്നെ നടന്മാരെയും ഞാന്‍ കൊണ്ടു വന്നിട്ടുണ്ട്.

മണിയന്‍ പിള്ള രാജു, ബൈജു തുടങ്ങിയ നടന്മാരെ ഞാന്‍ സിനിമയില്‍ അവതരിപ്പിച്ചു. 'മണിയന്‍ പിള്ള അഥവാ മണിയന്‍ പിള്ള' എന്ന സിനിമയില്‍ കമല്‍ ഹാസന്‍ മതി എന്ന് പലരും പറഞ്ഞപ്പോള്‍ ഞാനാണ് പറഞ്ഞത് സുധീര്‍ കുമാര്‍ എന്ന പുതുമുഖ താരം അഭിനയിക്കട്ടെയെന്ന്'.

Actor bala chandra menon words about super stars

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES