മലയാള ചലചിത്രങ്ങളിലെ സംഘട്ടനരംഗങ്ങൾക്ക് ഒരു പുതിയ മാനം നൽകിയ ഒരു നടനാണ് ബാബു ആന്റണി. ഭരതൻ സംവിധാനം ചെയ്ത ചിലമ്പ് എന്ന സിനിമയിലൂടെയാണ് ബാബു മലയാള സിനിമയിലേക്ക് എത്തുന്നത്. ആദ്യം വില്ലൻ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ഇദ്ദേഹം പിന്നീട് കുറേ ചിത്രങ്ങളിൽ നായകനായും അഭിനയിച്ചു. മലയാള സിനിമയുടെ ആക്ഷൻ കിംഗ് കൂടിയാണ് താരം. ആയോധന കലയായ കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടിയ അപൂർവ്വം താരങ്ങളിലൊരാളാണ്. മൂന്നാം മുറ, ദൗത്യം, വ്യൂഹം, കോട്ടയം കുഞ്ഞച്ചൻ എന്നീ സിനിമകളിലെ വില്ലൻ വേഷങ്ങളിലൂടെ 1990-കളിൽ മലയാള സിനിമയിൽ സജീവമായ അഭിനേതാവായി മാറിയിരുന്നു താരം. എന്നാൽ ഇപ്പോൾ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുമ്പോഴുള്ള അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് നടന്‍ ബാബു ആന്റണി. ഇടിക്കുമ്പോള്‍ ആള്‍ക്കാര്‍ പറന്നുപോകുന്നത് തനിക്ക് അംഗീകരിക്കാന്‍ പറ്റില്ലെന്നും തന്നോട് അത് ആവശ്യപ്പെടുമ്പോള്‍ ചെയ്യാറില്ലെന്നും ബാബു ആന്റണി പറയുന്നു.
ഞാന്‍ മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സ് പഠിച്ചിട്ടുള്ള ആളാണ്. അപ്പോള്‍ അതിന്റെ ഫീല്‍ എനിക്ക് അറിയാം. സിനിമയില്‍ ഒരു ഇടി ഇടിക്കുമ്പോള്‍ ആള്‍ക്കാര്‍ പറന്നു പോകുന്നത് എനിക്ക് ഉള്‍ക്കൊള്ളാന്‍ പറ്റാത്ത കോണ്‍സെപ്റ്റ് ആണ്. ഞാനൊരു കടുംപിടുത്തക്കാരനാണ്. ഞാനത് ചെയ്യില്ല എന്നെക്കൊണ്ടാവില്ല എന്ന് പറയും. അവര്‍ അത് ചിരിച്ചുകൊണ്ട് സന്തോഷത്തോടുകൂടി അംഗീകരിക്കും,’ ബാബു ആന്റണി കൂട്ടിച്ചേര്‍ത്തു.
ബാബു ആന്റണി ആക്ഷന്‍ താരമായിട്ടുതന്നെയാണ് സന്ദീപ് ജെ.എല്‍. സംവിധാനം ചെയ്യുന്ന ‘ദ ഗ്രേറ്റ് എസ്‌കേപ്’ എന്ന ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ ഹോളിവുഡ് താരങ്ങളും അഭിനയിക്കുന്നുണ്ട്. ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ‘കടമറ്റത്ത് കത്തനാര്‍’, രാജീവ് നാഥ് സംവിധാനം ചെയ്യുന്ന ‘പൊതിച്ചോറ്’, മണിരത്നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിന്‍ ശെല്‍വന്‍’എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.