മലയാള ചലചിത്രങ്ങളിലെ സംഘട്ടനരംഗങ്ങൾക്ക് ഒരു പുതിയ മാനം നൽകിയ ഒരു നടനാണ് ബാബു ആന്റണി. ഭരതൻ സംവിധാനം ചെയ്ത ചിലമ്പ് എന്ന സിനിമയിലൂടെയാണ് ബാബു മലയാള സിനിമയിലേക്ക് എത്തുന്നത്. ആദ്യം വില്ലൻ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ഇദ്ദേഹം പിന്നീട് കുറേ ചിത്രങ്ങളിൽ നായകനായും അഭിനയിച്ചു. എന്നാൽ രാജ്യത്ത് ഇപ്പോൾ കര്‍ഷക സമരം ആഗോളതലത്തില്‍ ചര്‍ച്ചയാതിനെത്തുടര്‍ന്ന് നടക്കുന്ന പ്രചാരണങ്ങളില്‍ പ്രതികരണവുമായി നടന്‍ ബാബു ആന്റണി രംഗത്ത് എത്തിയിരിക്കുകയാണ്. കര്‍ഷകസമരത്തിന് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റിട്ടാണ് അദ്ദേഹം തന്റെ പ്രതികരണം ഏവരെയും അറിയിച്ചിരിക്കുന്നത്.
ഏതൊരു നാടിന്റെയും നിലനില്‍പ്പിന്റെ അടിസ്ഥാനം യഥാര്‍ത്ഥ കര്‍ഷകരും അവരുടെ കൃഷിയുമാണ് അദ്ദേഹം ഫേസ്ബുക്കിലെഴുതി. നേരത്തെ കര്‍ഷക സമരത്തിനെതിരെ വിവാദ പരാമര്‍ശവുമായി നടന്‍ കൃഷ്ണകുമാര്‍ രംഗത്തെത്തിയിരുന്നു. ചില ഡമ്മികള്‍ നടത്തുന്ന വ്യാജസമരമാണ് കര്‍ഷക സമരമെന്നും മൂന്നാംകിട സെലിബ്രിറ്റികള്‍ക്ക് കാശുകൊടുത്താണ് ട്വീറ്റുകള്‍ ചെയ്യിപ്പിക്കുന്നതെന്നുമായിരുന്നു കൃഷ്ണകുമാറിന്റെ പരാമര്‍ശം.
ഇന്ത്യയുടെ പരമാധികാരം ആര്‍ക്കുമുന്നിലും വിട്ടുവീഴ്ച ചെയ്യപ്പെടില്ല. പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരാകാം. രാജ്യത്തിന്റെ പ്രതിനിധികളാകാന്‍ ശ്രമിക്കരുത്. ഇന്ത്യയെന്താണെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് നന്നായി അറിയാം എന്നായിരുന്നു സച്ചിന്‍ ട്വിറ്ററിലെഴുതിയത്. കര്‍ഷക സമരം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ദല്‍ഹി അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് സൗകര്യം വിഛേദിച്ചതിനെതിരെയും റിഹാന രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ റിഹാനയ്ക്കെതിരെ സൈബര്‍ ആക്രമണവുമായി സംഘപരിവാര്‍ സംഘടനകളും രംഗത്തെത്തിയതോടെ വിഷയം ആഗോളതലത്തില്‍ ചര്‍ച്ചയാകുകയായിരുന്നു.