കേരളത്തെ ഒന്നടങ്കം നടുക്കിയ വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തം ഒട്ടനേകം പേരുടെ ജീവന് കവര്‍ന്നു കഴിഞ്ഞു. ഒരുപാട് പേര്‍ക്ക് ഉറ്റവരും ഉടയവരും വീടുകളും നഷ്ടപ്പെടുകയും ചെയ്തു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരും ഏറെയാണ്.
ഇപ്പോഴിതാ, തമിഴ് സൂപ്പര്‍താരം വിക്രം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയുടെ സംഭാവന നല്കി മുന്നോട്ട് വന്നിരിക്കുകയാണ്. ഒട്ടേറെ പേരുടെ ജീവന് പൊലിഞ്ഞ ഈ ദുരന്തത്തിലുള്ള തന്റെ വേദനയും അറിയിച്ച അദ്ദേഹം, ഇന്നാണ് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സംഭാവന ചെയ്തത്.