മലയാളികള്‍ക്ക് വളരെയധികം സുപരിചിതനായ നടനാണ് നാസര്‍.. ഇപ്പോള്‍ തനിക്ക് നടന്‍ വിജയ് യുമായുള്ള അടുപ്പം എന്തെന്ന് വ്യക്തമാക്കുകയാണ് അദ്ദേഹം. ആരാധകര്‍ക്ക് നേരെ സ്‌നേഹ വര്‍ഷം ചൊരിയുന്ന വിജയുമായി നാസറിന് അടുത്ത ബന്ധമാണുള്ളത്. നടന്‍ മനോബാലയുമായി നടത്തിയ അഭിമുഖത്തിലാണ് വിജയ്ക്കു തന്റെ കുടുംബവുമായുള്ള ബന്ധം നാസര്‍ വെളിപ്പെടുത്തുന്നത്.
തന്റെ മകന് എല്ലാമെല്ലാമാണ് വിജയ് എന്നാണ് നാസര്‍ പറയുന്നത്. അപകടത്തെ തുടര്‍ന്ന് ഓര്‍മ നഷ്ടമായ മകന് ആകെ ഓര്‍മ ഉള്ളത് നടന്‍ വിജയ്യെ മാത്രമായിരുന്നു. ഇക്കാര്യം അറിഞ്ഞതോടെ അവന്റെ ജന്മദിനത്തില്‍ വിജയ് പതിവായി പങ്കെടുക്കാറുണ്ടെന്നും നാസര്‍ പറയുന്നു. ആക്സിഡന്റില്‍ ഓര്‍മ നഷ്ടപ്പെട്ട തന്റെ മൂത്ത മകന്‍ അബ്ദുള്‍ അസന്‍ ഫൈസലിന്റെ കാര്യമാണ് നാസര്‍ പറഞ്ഞത്.
'മകന്‍ വിജയ്യുടെ വലിയ ആരാധകനാണ്. ഇടയ്ക്ക് അവന് വലിയൊരു അപകടം സംഭവിച്ചു. ഓര്‍മ മുഴുവന്‍ നഷ്ടപ്പെട്ടു പോയി. ഇന്നും അവന് ഓര്‍മ തിരിച്ചു കിട്ടിയിട്ടില്ല. എന്നാല്‍ അവന് ഇപ്പോഴും ഓര്‍മയുള്ളത് വിജയ്യെ മാത്രമാണ്. വിജയ് എന്നു പറഞ്ഞു എപ്പോഴും ബഹളം വയ്ക്കും. അപ്പോഴൊക്കെ അവന്റെ കൂട്ടുകാരന്‍ വിജയുടെ കാര്യമായിരിക്കും പറയുന്നതെന്നോര്‍ത്ത് ഞങ്ങള്‍ ഗൗനിച്ചില്ല. എന്നാല്‍ പിന്നീടാണ് മനസിലായത് അത് നടന്‍ വിജയ് ആയിരുന്നെന്ന്. വിജയ്യുടെ പാട്ടു വെച്ചപ്പോഴാണ് അവന്‍ ശാന്തനായത്. വീട്ടില്‍ എപ്പോഴും വിജയുടെ പാട്ടുകളാണ് വക്കാറ്.'നാസര്‍ പറഞ്ഞു.
'ഇക്കാര്യം വിജയ്യോടു പറഞ്ഞപ്പോള്‍ വൈകാരികമായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇപ്പോള്‍ മകന്റെ ജന്മദിനത്തില്‍ പതിവായി പങ്കെടുക്കും. അവന് സമ്മാനങ്ങള്‍ നല്‍കും. ജീവിതത്തിലേയ്ക്ക് അവന്‍ തിരികെ വരാന്‍ ഒരു കാരണം വിജയ് ആണ്.'നാസര്‍ പറയുന്നു.