സഹദേവന്റെ പണി പോയതോടെ പണികിട്ടിയിരിക്കുകയാണ് ഞാനിപ്പോള്‍; ഇനി സഹദേവന്‍ വരണമെങ്കില്‍ ജീത്തു വിചാരിക്കണം എന്ന് നടൻ കലാഭവൻ ഷാജോൺ

Malayalilife
topbanner
സഹദേവന്റെ പണി പോയതോടെ  പണികിട്ടിയിരിക്കുകയാണ് ഞാനിപ്പോള്‍; ഇനി സഹദേവന്‍ വരണമെങ്കില്‍ ജീത്തു വിചാരിക്കണം എന്ന് നടൻ കലാഭവൻ ഷാജോൺ

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് കലാഭവൻ ഷാജോൺ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. ദൃശ്യത്തിലെ താരത്തിന്റെ പ്രകടനം എല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. എന്നാൽ ഇപ്പോൾ ദൃശ്യം 2 വലിയ ഹിറ്റായി  മാറുമ്പോൾ രണ്ടാം ഭാഗത്തിൽ ഷാജോണില്ല. താരത്തിന്റെ കോണ്‍സ്റ്റബിള്‍ സഹദേവന്‍ എന്ന കഥാപത്രം സിനിമയിൽ നിന്ന് അപ്രത്യക്ഷമായിരുന്നു.  ദൃശ്യം 2ല്‍ സഹദേവന് പണി പോയത് കൊണ്ടാണ് പണികിട്ടാതിരുന്നതെന്ന് കലാഭവന്‍ ഷാജോണ്‍ ഒരു മാധ്യമത്തിന് നൽകിയ  അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.

വരുണിനെ പൊലീസ് സ്റ്റേഷനില്‍ കുഴിച്ചു മൂടുന്നതുകണ്ട ദൃക്‌സാക്ഷി സഹദേവന്റെ ആളായിരുന്നോ എന്ന ആരാധകരുടെ സംശയം ചോദിക്കുമ്ബോള്‍ സഹദേവന്റെ ആളാണോ എന്നത് ദൃശ്യം 3യില്‍ അറിയാമെന്നായിരുന്നു ഷാജോണിന്റെ മറുപടി. 'ദൃശ്യം 3യും വരുന്നുണ്ടെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. എന്തൊക്കെ ട്വിസ്റ്റുകളാണ്. ഒരു രക്ഷയുമില്ലാത്ത സിനിമയാണ് ദൃശ്യം 2. ഈ സിനിമയില്‍ ഭാഗമാകാത്തതിന്റെ വിഷമമുണ്ട്. ദൃശ്യം സിനിമയില്‍ ഭാഗമാകാന്‍ സാധിച്ചത് വലിയ അനുഗ്രഹമായി കാണുന്ന ആളാണ് ഞാന്‍. ഇപ്പോള്‍ ഒരുപാട് പേര്‍ വിളിച്ചു ചോദിക്കുന്നുണ്ട്.

എവിടെപ്പോയി സഹദേവന്‍ എന്ന്. സഹദേവന്റെ പണിപോയി, പണികിട്ടിയിരിക്കുകയാണ് ഞാനിപ്പോള്‍. ഇനി സഹദേവന്‍ വരണമെങ്കില്‍ ജീത്തു വിചാരിക്കണം. ദൃശ്യം 3യില്‍ നമ്മളൊക്കെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.'-കലാഭവന്‍ ഷാജോണ്‍ പറഞ്ഞു.

Actor Kalabhavan Shajon says that Jeethu should think if Sahadevan wants to come

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES