മലയാള ചലച്ചിത്ര അഭിനേതാവും സംവിധായകനുമായി ഏറെ ശ്രദ്ധ നേടിയ താരമാണ് ഷാജി ജോൺ എന്ന കലാഭവൻ ഷാജോൺ. 2013-ൽ ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന സിനിമയിലെ നെഗറ്റീവ് ടച്ചുള്ള കോൺസ്റ്റബിൾ സഹദേവൻ എന്ന കഥാപാത്രം താരത്തിന്റെ സിനിമ കരിയറിൽ മികച്ച ഒരു വഴിത്തിരിവായിരുന്നു സമ്മാനിച്ചത്. അതേസമയം 2019-ൽ മലയാള സിനിമ സംവിധാന രംഗത്ത് പ്രിഥിരാജ് നായകനായി അഭിനയിച്ച ബ്രദേഴ്സ് ഡേ എന്ന സിനിമ സംവിധാനം ചെയ്തു കൊണ്ട് ആയിരുന്നു ശ്രദ്ധ നേടിയത്. എന്നാൽ ഇപ്പോൾ അരങ്ങേറ്റ ചിത്രത്തിന്‌റെ അനുഭവം പറഞ്ഞ് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് കലാഭവന്‍ ഷാജോണ്‍
കലാഭവന്‍ മണി നായകനായ മൈഡിയര്‍ കരടി ആയിരുന്നു താരത്തിന്റെ ആദ്യ ചിത്രം. ആ സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാങ്ങി തന്നത് കോട്ടയം നസീര്‍ ആയിരുന്നു. നിനക്ക് ഒരു വേഷമുണ്ട്. പക്ഷേ മുഖം പുറത്തുകാണിക്കില്ല, പൂര്‍ണമായും മാസ്‌ക്കിനുളളില്‍ ആയിരിക്കും. അതും കരടിയുടെ മാസ്‌ക്ക്. പക്ഷേ നിനക്ക് പെര്‍ഫോം ചെയ്യാനുളള സ്‌പേസ് ഉണ്ട്. ഇതായിരുന്നു മൈഡിയര്‍ കരടി എന്ന ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് കോട്ടയം നസീര്‍ ഇക്ക തന്നോട് പറഞ്ഞത്. ഷാജോണ്‍ പറഞ്ഞു. മാസ്‌ക്കിനുളളില്‍ ആണ് അഭിനയമെങ്കിലും ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ആ കഥാപാത്രം ചെയ്യണമെന്ന് തോന്നി.
അങ്ങനെ മുഖം കാണിക്കാതെ ഞാന്‍ എന്റെ ആദ്യത്തെ സിനിമ ചെയ്തു, കലാഭവന്‍ ഷാജോണ്‍ പറഞ്ഞു. അതേസമയം കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഷൈലോക്കാണ് ഷാജോണിന്‌റെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയ ചിത്രം. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ മാസ് ചിത്രത്തില്‍ പ്രതിനായക വേഷത്തിലാണ് ഷാജോണ്‍ എത്തിയത്. സിദ്ധിഖും കലാഭവന്‍ ഷാജോണിനൊപ്പം ഷൈലോക്കിലെ വില്ലന്‍മാരില്‍ ഒരാളായിരുന്നു എന്നും താരം വ്യക്തമാക്കി.