Latest News

മൂന്നാം തവണയും എന്നെ തേടി കാൻസർ വന്നു; ആലീസിനെ കൊവിഡും; തുറന്ന് പറഞ്ഞ് ഇന്നസെന്റ്

Malayalilife
മൂന്നാം തവണയും എന്നെ തേടി കാൻസർ വന്നു;  ആലീസിനെ കൊവിഡും;  തുറന്ന് പറഞ്ഞ് ഇന്നസെന്റ്

ഹാസ്യത്തിന്റെ ലോകത്തേക്ക് മലയാളി പ്രേക്ഷകരെ കൈപിടിച്ച് ഉയർത്തിയ താരമാണ് നടൻ ഇന്നസെന്റ്. തന്റേതായ അഭിനയ ശൈലിയിലൂടെയാണ്‌ താരം  വെള്ളിത്തിരയിൽ ശ്രദ്ധേയനാകുന്നത്. . സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഹാസ്യത്തിന്റെ അകമ്പടിയോടെയാണ്  താരം മുന്നേറുന്നതും. എന്നാൽ ഇപ്പോൾ കാൻസറിനെ പോലും ചിരിയിൽ ഒതുക്കിയ ഇന്നസെന്റ് ഇപ്പോഴിത മൂന്നാം തവണയും കാൻസർ വന്നതിനെ കുറിച്ച് പങ്കുവെക്കുകയാണ്.  അതോടൊപ്പം ആലീസിനെ കോവിഡിനെ  കുറിച്ചും മറ്റൊരു  വലിയ സങ്കട ഹായ് കുറിച്ചും വെളിപ്പെടുത്തുകയാണ് അദ്ദേഹം.

 8 വർഷമായി എന്റെ വീട്ടിൽ ഒരു അതിഥിയുണ്ട്. എത്രയും ബഹുമാനപ്പെട്ട കാൻസർ. പുതിയ സ്ഥല നാം കുട്ടിക്കാലത്ത് ഓളിച്ചു കളിക്കുമ്പോൾ  കണ്ടുപിടിക്കും.  അത് പൊളിയുന്നതോടെ വേറെ സ്ഥലം കണ്ടെത്തും 
 അങ്ങനെയാണ്   ഡോക്ടർമാർ എന്റെ ദേഹത്ത് ക്യാൻസർ കണ്ടുപിടിക്കും. കക്ഷി പുതിയ സ്ഥലം കണ്ടു പിടിക്കും. അവിടെന്ന് ഓടിക്കുന്നതോടെ മറ്റൊരു സ്ഥലം കണ്ടെത്തും. ഇപ്പോൾ മൂന്നാം തവണയും വന്നു. ചികിത്സ തുടരുകയാണ്. ഡോ. ഗംഗാധരൻ പറഞ്ഞത് ഇന്നസന്റിന്റെ ശരീരത്തിൽ വീണ്ടും ‘കോമഡി' വന്നല്ലോ എന്നാണ്.

രണ്ട് ദിവസം മുൻപ് ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.  പുതിയ അതിഥി ക്യാൻസർ കൂടെയുള്ളതുകൊണ്ടാകാം.വന്ന് അന്വേഷിച്ചത്  ഭാര്യ ആലീസിനെയാണ്. ആശുപത്രിയിൽ കൊവിഡ് കെട്ടിപ്പിടിച്ച ആലീസ്  കിടക്കുന്നു. ചിരിച്ച് എല്ലാവരേയും ഫോൺ ചെയ്യുന്നു. ആലീസിനോട്കളിച്ച് തോറ്റുപോയ ആൾ കൂടിയാണ്  ക്യാൻസർ. എന്നാൽ കോവിടും  അതുപോലെ 10 ദിവസം കൊണ്ട് പോകും.

 എനിക്ക് ഈ ആറ് മാസത്തിനിടെ വലിയൊരു സങ്കടമുണ്ടായിട്ടുണ്ട്. സിനിമയില്ലാതെ വീട്ടിലിരിക്കുന്നതുകൊണ്ടോ പ്രസംഗിക്കാൻ മൈക്ക് കിട്ടാത്തതുകൊണ്ടോ ഒന്നും തന്നെ  അല്ല.  കംപ്യൂട്ടർ നോക്കി പേരക്കുട്ടികളായ ഇന്നസന്റും അന്നയും പഠിക്കുമ്പോൾ വരുന്ന സങ്കടമാണ്. സ്കൂളിൽ പോകേണ്ട, പരീക്ഷയ്ക്കു പുസ്തകം നോക്കി എഴുതാം.  ഞാൻ പഠിക്കുന്ന കാലത്ത് ഇതുണ്ടായില്ലല്ലോ എന്നാണ് എനിക്കുള്ള സങ്കടം. ഞാൻ എംബിബിഎസ് വരെ അന്ന് പുസ്തകം നോക്കി എഴുതാൻ പറ്റുമായിരുന്നെങ്കിൽ  പാസായേനെ- . ഞാൻ നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് വള്ളത്തോൾ നാരായണ മേനോൻ മരിച്ചത്. സ്കൂൾ ഗേറ്റിൽ എത്തിയപ്പോഴാണ് കുട്ടികൾ പറയുന്നത് ഇന്ന് അവധിയാണെന്ന്. അന്ന് അദ്ദേഹത്തോടു തോന്നിയ സ്നേഹം ചെറുതല്ല. പഠന വീട്ടിലായപ്പോൾ സത്യത്തിൽ ഈ കുട്ടികളെ ഓർത്തു സങ്കടം തോന്നുന്നു.

 അടുത്തിടെയായിരുന്നു  കൊവിഡ് വന്ന ഒരാളുടെ വീടിന് നേരെ കല്ലെറിഞ്ഞ വാർത്ത കേട്ടു. ആറ് മാസത്തിനിടെ തന്നെ വേദനിപ്പിച്ചത് അതാണ്. കൊവിഡിനെ കല്ലെറിയുകയും ഒഴിവാക്കുകയും ചെയ്യുമ്പോൾ ഓർക്കുക, രോഗം ആരുടെ വീടിന്റെ വാതിലിലും എപ്പോൾ വേണമെങ്കിലും മുട്ടിയേക്കാം

ആശുപത്രിക്കിടക്കയിൽ ആയിരിക്കുമ്പോൾ സുഖമല്ലേ എന്നൊരു ചോദ്യം കൊണ്ട് ലഭിക്കുന്ന സന്തോഷം എത്രയാണെന്ന് എനിക്കറിയാം. അത് മരുന്നിനെ പോലെ ശകതിയുള്ളതാണ്. ഇപ്പോൾ ആശുപത്രിയിലുള്ള എല്ലവരോടും എനിക്ക് ചോദിക്കാനുള്ളത് അതാണ്. സുഖമല്ലേ നമുക്ക വീണ്ടും കാണാം.മനസ്സിൽ പണ്ടു പറഞ്ഞതു മാത്രം ഓർത്താൽ മതി. ‘ഇതല്ല, ഇതിനപ്പുറവും ചാടിക്കടന്നവനാണീ...' നമുക്ക് ഒരുമിച്ച് ചാടാം. ഞാൻ പലതവണ ചാടിയതാണ്.എന്നും താരം പറയുന്നു.

Actor Innocent words about covid and cancer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES