Latest News

ഇന്ദ്രന്‍സ് ചേട്ടനെ അളക്കാനുള്ള അളവ് കോല്‍ ആരും കണ്ടുപിടിട്ടില്ലെന്ന് മാലാ പാര്‍വ്വതി; ഫാന്‍സ് അസോസിയേഷന്‍ എന്ന സംഘടനാ സംവിധാനമില്ലാതെ ജനമനസ്സുകളില്‍ ഒന്നാം സ്ഥാനത്തെത്തിയ മഹാനടനും  സാംകാരിക മന്ത്രിയും അയാളുടെ വിവരക്കേടുമെന്ന് കുറിച്ച് ഹരിഷ് പേരടി; വിഎന്‍ വാസവന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ കുറിപ്പുമായി താരലോകവും

Malayalilife
 ഇന്ദ്രന്‍സ് ചേട്ടനെ അളക്കാനുള്ള അളവ് കോല്‍ ആരും കണ്ടുപിടിട്ടില്ലെന്ന് മാലാ പാര്‍വ്വതി; ഫാന്‍സ് അസോസിയേഷന്‍ എന്ന സംഘടനാ സംവിധാനമില്ലാതെ ജനമനസ്സുകളില്‍ ഒന്നാം സ്ഥാനത്തെത്തിയ മഹാനടനും  സാംകാരിക മന്ത്രിയും അയാളുടെ വിവരക്കേടുമെന്ന് കുറിച്ച് ഹരിഷ് പേരടി; വിഎന്‍ വാസവന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ കുറിപ്പുമായി താരലോകവും

നിയമസഭയില്‍ നടന്‍ ഇന്ദ്രന്‍സിനെ പരിഹസിക്കുന്ന തരത്തിലുള്ള പരാമര്‍ശവുമായി മന്ത്രി വി എന്‍ വാസവന്‍ രംഗത്തെത്തിയ വാര്‍ത്ത ഏറെ വിവാദമായിരുന്നു. കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ ഉപയോഗിച്ച പ്രയോഗമാണ് വിവാദത്തിലായത്. അമിതാഭ് ബച്ചന്റെ പൊക്കമുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ ഇന്ദ്രന്‍സിന്റെ വലുപ്പത്തിലെത്തി എന്നായിരുന്നു മന്ത്രി നിയമസഭയില്‍ പറഞ്ഞത്. ഇത് വിവാദമായതോടെ മന്ത്രിയുടെ ആവശ്യപ്രകാരം പരാമര്‍ശം നിയമസഭാ രേഖകളില്‍ നിന്നും നീക്കി.

വി. എന്‍ വാസവന്‍ നടത്തിയത് ബോഡി ഷെയിംമിംഗ് ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചുണ്ടിക്കാട്ടി. പരാമര്‍ശം മന്ത്രി പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് തന്റെ പരാമര്‍ശം പിന്‍വലിക്കുന്നതായും സഭാരേഖയില്‍ ഉള്‍പ്പെടുത്തരുതെന്നും ആവശ്യപ്പെട്ട് വി. എന്‍ വാസവന്‍ കത്ത് നല്‍കിയിട്ടുള്ള വിവരം മേയര്‍ എ.എന്‍ ഷംസീര്‍ അറിയിക്കുകയും ചെയ്തു.

എന്നാല്‍ ഇന്ദ്രന്‍സിനെതിരെ നടത്തിയ പരാമര്‍ശത്തിനെതിരെ മാലാ പാര്‍വ്വതിയും നടന്‍ ഹരിഷ് പേരടിയും പങ്ക് വച്ച കുറിപ്പ് ശ്രദ്ധേമാകുകയാണ്.അളക്കാനാവാത്ത പൊക്കം ! ഇന്ദ്രന്‍സ് ചേട്ടനെ അളക്കാനുള്ള അളവ് കോല്‍ ഒന്നും ആരും കണ്ടുപിടിച്ചിട്ടില്ല' എന്നാണ് മാല പാര്‍വ്വതി ഫേസ്ബുക്കില്‍ കുറിച്ചത്. മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

അതേസമയം മന്ത്രിയുടെ പരാമര്‍ശത്തില്‍ ബോഡി ഷെയിമിംഗ് തോന്നിയിട്ടില്ലെന്നും സംഭവത്തില്‍ വിഷമമോ ബുദ്ധിമുട്ടോ തോന്നിയിട്ടില്ലെന്നും ഇന്ദ്രന്‍സ് പ്രതികരിച്ചു. ''മന്ത്രി അങ്ങനെ പറഞ്ഞതില്‍ എനിക്ക് വിഷമം ഇല്ല. അമിതാഭ് ബച്ചന്റെ ഉയരം എനിക്കില്ല. അദ്ദേഹത്തിന്റെ കുപ്പായം എനിക്ക് പാകമാകില്ല. അത് സത്യമല്ലേ?. ഞാന്‍ കുറച്ച് പഴയ ആളാണ്. ഉള്ളത് ഉള്ളതു പോലയല്ലേ പറയേണ്ടത്. ഇതിലെനിക്ക് ബോഡി ഷെയിമിംഗ് ഒന്നും തോന്നുന്നില്ല. ഞാനെന്താണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്.''-ഇന്ദ്രന്‍സ് പറഞ്ഞു.

ഫാന്‍സ് അസോസിയേഷന്‍ എന്ന സംഘടനാ സംവിധാനമില്ലാതെ ജനമനസ്സുകളില്‍ ഒന്നാം സ്ഥാനത്തെത്തിയ, രാജ്യാന്തര പുരസ്‌കാരങ്ങള്‍ വാങ്ങിയ മഹാനടനാണ് ഇന്ദ്രന്‍സ് എന്ന് ഹരീഷ് പേരടി പ്രതികരിച്ചു. സാംസ്‌കാരിക മന്ത്രിയും അയാളുടെ വിവരക്കേടും ജനങ്ങളുടെ അര്‍ഹതപ്പെട്ട തെരഞ്ഞെടുപ്പായി കാണാനാണ് തത്കാലം നമ്മുടെ വിധി എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപംഇങ്ങനെ

വട്ട പൂജ്യത്തില്‍ എത്തിയാലും എപ്പോള്‍ വേണമെങ്കിലും ഇന്‍ഡ്യയില്‍ അത്ഭുതങ്ങള്‍ ഉണ്ടാക്കാവുന്ന ഒരു പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ് ...കാരണം അതിന് കൃത്യമായ സംഘടനാ സംവിധാനങ്ങളില്ലാ എന്നതുതന്നെയാണ് അതിന്റെ മഹത്വം ...ആര്‍ക്കും ആരെയും ചോദ്യം ചെയ്യാം..എത്ര ഗ്രൂപ്പുകള്‍ ഉണ്ടാക്കിയാലും ആരും കുലംകുത്തിയാവില്ല...ആരെയും പടിയടച്ച് പിണ്ഡം വെക്കില്ല...അതുകൊണ്ട്തന്നെ ജനാധിപത്യത്തില്‍ കോണ്‍ഗ്രസ്സിന്റെ സ്ഥാനം എപ്പോഴും ഒന്നാമതാണ്..
കൊടിയുടെ മുകളില്‍ എഴുതിവെച്ച കൃത്രിമമായ സ്വാതന്ത്യവും സോഷ്യലിസവും ജനാധിപത്യവും അല്ല അതിനുള്ളില്‍...മനുഷ്യന്റെ എല്ലാ ഗുണവും ദോഷവും അടങ്ങിയ പാര്‍ട്ടി...വികാരങ്ങളെ നിയന്ത്രിക്കാത്ത മനുഷ്യരുടെ പാര്‍ട്ടി...എപ്പോള്‍ വേണമെങ്കിലും തിരിച്ചു വരാം..അതുപോലെ തന്നെയാണ് ഇന്ദ്രന്‍സേട്ടനും..ഫാന്‍സ് അസോസിയേഷന്‍ എന്ന സംഘടനാ സംവിധാനമില്ലാതെ ജനമനസ്സുകളില്‍ ഒന്നാം സ്ഥാനത്തെത്തിയ,രാജ്യാന്തര പുരസ്‌കാരങ്ങള്‍ വാങ്ങിയ മഹാനടന്‍...എപ്പോഴും അത്ഭുതങ്ങള്‍ സൃഷ്ടിക്കാവുന്ന നടന്‍...പിന്നെ സാസംകാരിക മന്ത്രിയും അയാളുടെ വിവരകേടും..എല്ലാ ജനതയും അവര്‍ക്ക് അര്‍ഹതപ്പെട്ടതെ തിരഞ്ഞെടുക്കാറുള്ളു...അങ്ങിനെ കാണാനാണ് തത്കാലം നമ്മുടെ വിധി...

 

Actor Hareesh Peradi And Maala Parvathi post about indrans

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES