നടന്, അവതാരകന്‍ എന്നീ മേഖലകളില്‍ തിളങ്ങുന്ന താരമാണ് ജിപി എന്നറിയപ്പെടുന്ന ഗോവിന്ദ് പദ്മസൂര്യ. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന ഡി ഫോര്‍ ഡാന്‍സ് എന്ന നൃത്ത പരിപാടിയില്‍ അവതാരകനായി എത്തിയതോടെയാണ് താരത്തെ ആളുകള്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഡി ഫോര്‍ ഡാന്‍സ് എന്ന നൃത്ത പരിപാടി വലിയ മൈലേജാണ് ജിപിക്ക് നേടിക്കൊടുത്തത്. പിന്നീട് അവതാരകനില്‍ നിന്ന് വളരെ പെട്ടെന്നായിരുന്നു അഭിനയത്തിലേക്ക് താരം എത്തിയത്. എന്നാൽ ഇപ്പോൾ ആരുമറിയാതെ ജിപി വിവാഹിതനായെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. വധുവിനൊപ്പം വരണമാല്യം ചാര്‍ത്തി നില്‍ക്കുന്ന താരത്തിന്റെ ഫോട്ടോസാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്.
നടി ദിവ്യ പിള്ളയ്‌ക്കൊപ്പമുള്ള വിവാഹ ഫോട്ടോ ഗോവിന്ദ് പത്മസൂര്യയുടെ വിവാഹത്തിന് വേണ്ടി കാത്തിരുന്നവര്‍ക്ക് മുന്നിലേക്കാണ് എത്തിയത്. ജിപിയുടെ കല്യാണ വേഷം ചുവപ്പ് നിറമുള്ള ഷര്‍ട്ടും മുണ്ടുമായിരുന്നു. അതിന് ചേരുന്ന തരത്തില്‍ കേരള സാരിയിലാണ് ദിവ്യ ആരാധകരുടെ മനം കവർന്നത്. ലളിതമായി ആരും അറിയാതെ ഇരുവരും തുളസിമാല മാത്രം അണിഞ്ഞ് നില്‍ക്കുന്ന ഫോട്ടോ കണ്ടതോടെ വിവാഹം കഴിച്ചു എന്ന തരത്തില്‍ വാര്‍ത്തകളെത്തി. ഇനിയും ഇവരുടെ വിവാഹ വാർത്തയിൽ വ്യക്തത പശ്ചാത്തലത്തിൽ താരങ്ങള്‍ക്ക് ആശംസകളുമായി നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.
മലയാളത്തിലും അന്യഭാഷാ ചിത്രങ്ങളിലും താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അല്ലു അര്‍ജ്ജുന്‍ നായകനായ തെലുങ്ക് ചിത്രം അങ്ങ് വൈകുണ്ഡപുരമുലോ എന്ന ചിത്രമാണ് താരത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്. എന്നാല്‍ ഷൂട്ടും തിരക്കുകളുമൊക്കെയായി നടന്ന താരം ഇപ്പോൾ സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസ്റ്റര്‍ ആന്‍ഡ് മിസിസ് റിയാലിറ്റി ഷോ യിലെ വിധികര്‍ത്താവിന്റെ വേഷത്തിലാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. ഈ ഞായറാഴ്ച നടക്കുന്ന മിസ്റ്റര്‍ ആന്‍ഡ് മിസിസിന്റെ ഗ്രാന്‍ഡ് ഫിനാലെയുടെ മുന്നൊരുക്കമാണോ ഈ വിവാഹ ഫോട്ടോ എന്നുള്ള കാര്യത്തിലും സംശയം നിലനിൽക്കുകയാണ്.