മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനാണ് ഇപ്പോള്‍ ആരാധകരുടെ ഹരമായി മാറിയ ദുല്‍ഖര്‍ സല്‍മാന്‍. ദുൽഖർ നായക വേഷത്തിൽ എത്തിയ പുത്തൻ സിനിമയാണ് വരനെ ആവശ്യമുണ്ട്. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആണ്. ഈ വർഷം ആദ്യം പ്രദർശനത്തിന് എത്തിയ ചിത്രം വിജയകരമായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസമായിരുന്നു ഇന്റെർനെറ്റിലേക്ക് സിനിമ എത്തിയിരുന്നത്.
സിനിമ എത്തിയതോടെ അതിലെ കഥാപാത്രങ്ങളെ കുറിച്ചും വീണ്ടും സിനിമയെ കുറിച്ചും ആരോപണം ഉയർന്നിരിക്കുകയാണ്. ഒരു യുവതിയാണ് സിനിമയുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിക്കുന്നത്. സിനിമയില്‍ തന്നോട് ചോദിക്കാതെ ചിത്രങ്ങള്‍ ഉപയോഗിച്ചുവെന്നാണ് ആരോപണം. എന്നാൽ ഇതിന് മാപ്പ് പറഞ്ഞ് നടനും നിർമാതാവും കൂടിയായ ദുല്‍ഖർ രംഗത്ത് എത്തിയിരിക്കുകയാണ്.
'നിങ്ങളുടെ സിനിമയുടെ സവിശേഷതയ്ക്ക് നന്ദി പറയുകയാണ്. പക്ഷേ പൊതുവേദിയില്‍ നിന്നുമുള്ള ബോഡി ഷേമിങില്‍ നിന്നും എന്നെ ഒഴിവാക്കി തരണം. ഈ ചിത്രത്തില്‍ കണക്ട് ചെയ്ത് ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങള്‍ എന്റെ അറിവോടെയോ അനുമതി വാങ്ങിയിട്ടോ അല്ല. ഇതിന്റെ ഉടമാസ്ഥാവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ട്വിറ്ററിലൂടെ യുവതി തന്റെ പ്രതികരണം നടത്തിയിരിക്കുന്നത്.
അതേസമയം യുവതിയുടെ ട്വീറ്റ് ശ്രദ്ധയില്‍ പെട്ട ഉടൻ തന്നെ ക്ഷമ ചോദിച്ച് ദുല്‍ഖര്‍ സല്‍മാനെത്തുകയും ചെയ്‌തു. പിന്നാലെ ചിത്രത്തിന്റെ സംവിധായകൻ കൂടിയായ അനൂപ് സത്യന്‍ യുവതിയുമായി സംസാരിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്‌തു. ഞങ്ങള്‍ക്ക് പറ്റിയ തെറ്റിന്റെ പൂര്‍ണ ഉത്തരവാദിത്വം ഞങ്ങള്‍ തന്നെ ഏറ്റെടുക്കുന്നു എന്നും ദുല്‍ഖര്‍ യുവതിയോട് തുറന്ന് പറഞ്ഞിരുന്നു.
ഈ ചിത്രം എങ്ങനെയാണ് സിനിമയിലേക്ക് എടുത്തതെന്ന കാര്യം അതുമായി ബന്ധപ്പെട്ട വകുപ്പുകളുമായി പരിശോധിക്കും. ഇങ്ങനെയാരു പ്രശ്‌നമുണ്ടായതില്‍ എന്റെ പേരിലും സിനിമയുടെും നിര്‍മാണ കമ്പനിയായ ഡിക്യൂ വെഫെയര്‍ ഫിലിമിന്റെ പേരിലും മാപ്പ് ചോദിക്കുകയാണ്. അത് മനഃപൂര്‍വ്വം സംഭവിച്ചതെല്ലാം യുവതിയുടെ ട്വീറ്റിന് മറുപടിയായി ദുല്‍ഖര്‍ ട്വീറ്റ് ചെയ്തു'.
വരനെ ആവശ്യമുണ്ട് എന്ന സിനിമ ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ കമ്പനിയുടെ കീഴില്‍ നിര്‍മ്മിച്ച ആദ്യ ചിത്രം കൂടിയാണ്. താരത്തിന്റെ നിര്‍മാണത്തിലെത്തുന്ന ആദ്യ ചിത്രമെന്നതിലുപരി 25 കോടി രൂപ ബോക്സോഫീസിൽ സിനിമ സ്വന്തമാക്കുകയും ചെയ്തിരുന്നു. ഏറെ വർഷങ്ങൾക്ക് ഇപ്പുറം സുരേഷ് ഗോപിയും ശോഭനയും ഒന്നിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകതയോടെയാണ് സിനിമ പ്രദർശനത്തിന് എത്തിയിരുന്നത്. ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചത് സംവിധായകന്‍ പ്രിയദര്‍ശന്റെ മകള്‍ കല്യാണിയായിരുന്നു.