മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളസിനിമയില്‍ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. സിനിമാ നടന്‍ എന്നതിലുപരി ഇപ്പോള്‍ നിര്‍മ്മാണമേഖലയിലും കൈവച്ചിരിക്കയാണ് ഡിക്യു.മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളസിനിമയില്‍ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. സിനിമാ നടന്‍ എന്നതിലുപരി ഇപ്പോള്‍ നിര്‍മ്മാണമേഖലയിലും കൈവച്ചിരിക്കയാണ് ഡിക്യു. യുവാക്കളുടെ ആവേശമായ ദുല്‍ഖര്‍ ഇന്ന് മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലുമെല്ലാം സാന്നിധ്യമാറിയിച്ചു കഴിഞ്ഞു. ദുല്‍ഖര്‍ മമ്മൂട്ടിയുടെ മകൻ ലേബലില്‍ നിന്നും ഒരുപാട് വളര്‍ന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ വീട്ടിലെത്തിയാല്‍ വാപ്പയുടെ കൈയ്യില്‍ നിന്നും വഴക്ക് കിട്ടുന്ന കുട്ടിയാണ് താനെന്ന് തുറന്ന് പറയുകയാണ് താരം.
വീടിനെ റെസ്പക്ട് ചെയ്യാതെ പെരുമാറിയാല്‍ അത് അദ്ദേഹത്തിന് ദേഷ്യം വരുന്ന കാര്യമാണെന്നും ദുല്‍ഖര്‍ പറയുന്നു.ഇലക്ട്രിസിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് അദ്ദേഹം കൂടുതല്‍ വഴക്ക് പറയാറുളളത്. തനിക്ക് മാത്രമല്ല ഭാര്യയ്ക്കും മറ്റുളളവര്‍ക്കുമെല്ലാം ഇതപോലെ ഓരോ കാര്യത്തിന് വഴക്ക് കേള്‍ക്കാറുണ്ട്. ലൈറ്റ് അണയ്ക്കാതിരിക്കുക, എസി ഓഫാക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഇന്നും എനിക്ക് വാപ്പച്ചിയുടെ കയ്യില്‍ നിന്ന് വഴക്ക് കേള്‍ക്കാറുണ്ടെന്ന് ദുല്‍ഖര്‍ പറയുന്നു.
എനിക്ക് മാത്രമല്ല, എന്‌റെ ഭാര്യക്കും കിട്ടാറുണ്ട്. പിന്നെ വീടിനെ ബഹുമാനിക്കാതെയിരുന്നാല്‍ വാപ്പച്ചിക്ക് ദേശ്യം വരുമെന്നും ദുല്‍ഖര്‍ പറഞ്ഞു. എല്ലാം നല്ല ചിട്ടയാണ്. കുട്ടിക്കാലം തൊട്ടെ ഞങ്ങളെ അങ്ങനെയാണ് വാപ്പച്ചി പഠിപ്പിച്ചത്. ചിലപ്പോഴൊക്കെ ചില തെറ്റുകള്‍ വരുത്താറുണ്ട്. അതിനൊക്കെ ഒരു മടിയുമില്ലാതെ വാപ്പച്ചി ചൂടാകാറുണ്ട്. ടിവിയുടെ റിമോര്‍ട്ട് കണ്‍ട്രോളര്‍ കണ്ടില്ലെങ്കിലും ഇതാണ് അവസ്ഥ എന്നും ദുല്ഖര് സൽമാൻ തുറന്ന് പറയുന്നു.