ഇന്നാണ് മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും വിവാഹവാര്‍ഷികം.നാല്പത്തി രണ്ടാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന ദമ്പതികള്‍ക്ക് ഇപ്പോള്‍ സിനിമാലോകത്ത് നിന്നും ആശംസാ പ്രവാഹമാണ്. മോഹന്‍ലാലിന്റെ സുചിത്രയെ പല പൊതുവേദികളിലും മലയാളികള്‍ കണ്ടിട്ടുണ്ടെങ്കിലും സുല്‍ഫത്തിനെകുറിച്ച് പരിമിതമായ അറിവേ മലയാളികള്‍ക്കുള്ളൂ. എന്നാൽ ഇപ്പോൾ മതപതാക്കൾക്ക് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് മകൻ ദുല്ഖര് സൽമാൻ.
ഉമ്മയ്ക്കും ഉപ്പയ്ക്കും വിവാഹവാർഷിക ആശംസകൾ. ഞങ്ങളൊക്കെ ഭാവിയിൽ എന്താകണമെന്ന് ആഗ്രഹിക്കുന്നോ അങ്ങനെയാണ് നിങ്ങൾ ഇപ്പോൾ’ എന്നാണ് ദുൽഖർ സമൂഹമാധ്യമങ്ങളിലൂടെ കുറിച്ചിരിക്കുന്നത്. ദുൽഖറിനൊപ്പം മമ്മൂട്ടിയ്ക്ക് ടൊവീനോ തോമസ്, സുപ്രിയ മേനോൻ, സൗബിൻ സാഹിർ, മനോജ് കെ ജയൻ തുടങ്ങി നിരവധി ആളുകളാണ് ആശംസകൾ നേർന്ന് കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ദുൽഖറിന്റെ മകൾ മറിയത്തിന്റെ പിറന്നാൾ . മമ്മൂട്ടി കൊച്ചുമകൾക്ക് ‘എന്റെ രാജകുമാരിക്ക് ഇന്ന് നാലാം പിറന്നാൾ’ എന്നു പറഞ്ഞാണ് ആശംസകൾ നേർന്നത്.
മമ്മൂട്ടിക്കാകട്ടെ 42 വര്‍ഷങ്ങള്‍ക്കിപ്പുറവും സുല്‍ഫത്തിനോട് നിറഞ്ഞ സ്‌നേഹം മാത്രമാണ് ഉള്ളത്. എനിക്ക് ഒരേ ഒരു പെണ്‍ സുഹൃത്തെ ഉള്ളൂ അത് സുല്‍ഫത്താണെന്ന് മമ്മൂട്ടി പൊതുവേദിയിലും പറഞ്ഞിട്ടുണ്ട്. വക്കീല്‍ പ്രാക്ടീസിനിടെ സുല്‍ഫത്തിനെ വിവാഹം ചെയ്യുന്നതിന് മുമ്പുള്ള ഒരു സംഭവമാണ് ഭാര്യയെ ഇത്രയും തീവ്രമായി സ്‌നേഹിക്കാന്‍ കാരണമെന്നും നടന്‍ മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്