മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളസിനിമയില്‍ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. നിരവധി സിനിമകളിലൂടെ നായക വേഷങ്ങൾ ചെയ്തു കൊണ്ട് താരം തിളങ്ങുകയും ചെയ്തു. ഒരു സിനിമാ നടന്‍ എന്നതിലുപരി ഇപ്പോള്‍ നിര്‍മ്മാണമേഖലയിലും കൈവച്ചിരിക്കയാണ് ഡിക്യു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖറിന്റെ വഫയറര്‍ ഫിലിംസ് നിര്‍മ്മാണരംഗത്തേക്ക് കടന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ മാതൃ ദിനത്തോടനുവബന്ധിച്ച് താരം പങ്കുവച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
മാതൃദിനത്തിൽ ഉമ്മ സുൽഫത്തിന് ആശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് താരം. നിസ്വാർത്ഥ സ്നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും നിർവചനമാണ് ഉമ്മയെന്നും തങ്ങളെയെല്ലാം ഒന്നിച്ച് നിർത്തുന്ന ശക്തിയാണെന്നും ദുൽഖർ ഉമ്മച്ചിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചു. കുറിപ്പിങ്ങനെ,നിസ്വാർത്ഥ സ്നേഹത്തിന്റെ നിർവചനമാണ്, സൗന്ദര്യത്തിന്റെയും സൗകുമാര്യതയുടെയും സംക്ഷിപ്ത രൂപമാണ്. ഞങ്ങളെയെല്ലാം ഒന്നിച്ച് നിർത്തുന്ന ശക്തി. ഞങ്ങളെക്കുറിച്ച് ഏറ്റവും അധികം ആശങ്കപ്പെടുന്ന വ്യക്തി. അവർ തന്നെക്കാൾ ഞങ്ങൾക്ക് സ്ഥാനം നൽകുന്നു. ഒരു നിമിഷം പോലും വിശ്രമിക്കാതെ ഒരേസമയം നിരവധി ജോലികൾ ചെയ്തു തീർക്കുന്നു. വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതിന് അപ്പുറമാണ് എന്റെ സുന്ദരി ഉമ്മിച്ചി.മാതൃദിനാശംസകൾ.
ദുൽഖർ കുറിപ്പ് ഏറ്റവും മഹത്തായ സ്നേഹം, സുലുകുട്ടി തുടങ്ങിയ ഹാഷ് ടാഗോടെയാണ് പങ്കുവച്ചിരിക്കുന്നത്. ദുൽഖർ അതോടൊപ്പം തന്നെ നിങ്ങളുടെ മകനായി ജനിക്കാനായത് അനുഗ്രഹമായി കരുതുന്നു എന്നും കുറിക്കുന്നു. നിരവധിപേർ ആണ് നടന്റെ ആശംസ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്.