Latest News

ഇത് സംഘട്ടന രംഗങ്ങൾക്കും അപ്പുറം; സുഖമോ ദേവി ആലപിച്ച് നടൻ ബാബു ആന്റണി; വീഡിയോ വൈറൽ

Malayalilife
ഇത് സംഘട്ടന രംഗങ്ങൾക്കും അപ്പുറം; സുഖമോ ദേവി ആലപിച്ച് നടൻ ബാബു ആന്റണി; വീഡിയോ വൈറൽ

ലയാള ചലചിത്രങ്ങളിലെ സംഘട്ടനരം‌ഗങ്ങൾക്ക് ഒരു പുതിയ മാനം നൽകിയ ഒരു നടനാണ് ബാബു ആന്റണി. ഭരതൻ സം‌വിധാനം ചെയ്ത ചിലമ്പ് എന്ന സിനിമയിലൂടെയാണ് ബാബു മലയാള സിനിമയിലേക്ക് എത്തുന്നത്. ആദ്യം വില്ലൻ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ഇദ്ദേഹം പിന്നീട് കുറേ ചിത്രങ്ങളിൽ നായകനായും അഭിനയിച്ചു. മലയാള സിനിമയുടെ ആക്ഷൻ കിംഗ് കൂടിയാണ് താരം. ആയോധന കലയായ കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടിയ അപൂർവ്വം താരങ്ങളിലൊരാളാണ്. മൂന്നാം മുറ, ദൗത്യം, വ്യൂഹം, കോട്ടയം കുഞ്ഞച്ചൻ എന്നീ സിനിമകളിലെ വില്ലൻ വേഷങ്ങളിലൂടെ 1990-കളിൽ മലയാള സിനിമയിൽ സജീവമായ അഭിനേതാവായി മാറിയിരുന്നു താരം. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ താരത്തിന്റെ ഒരു ഗാനമാണ് ശ്രദ്ധ നേടുന്നത്.

സുഖമോ ദേവി എന്ന ഗാനം ആലപിച്ചു കൊണ്ടാണ് താരം തനിക്ക് അടിയും ഇടിയും മാത്രമല്ല പാട്ടും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുന്നത്. ‘സുഖമോ ദേവി’ എന്ന ഹിറ്റ് പാട്ടിന്റെ കവർ പതിപ്പുമായാണ് താരം ഇപ്പോൾ ആരാധകർക്ക് ഇടയിൽ  എത്തിയിരിക്കുന്നത്. വേണു നാഗവള്ളിയുടെ സംവിധാനത്തിൽ 1986-ൽ പുറത്തിറങ്ങിയ ‘സുഖമോ ദേവി’ എന്ന ചിത്രത്തിലെ ഗാനമാണ് ബാബക് ആന്റണി ഇപ്പോൾ  ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്.  ഈ പാട്ട് വീഡിയോ  ബാബു ആന്റണി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. താരത്തിന്റെ ഗാനത്തിന്റെ വീഡിയോയ്ക്ക് ചുവടെ പ്രമുഖ താരങ്ങൾ ഉൾപ്പെടെ ഉള്ളവർ ആണ് കമന്റുകളമയി എത്തിയിരിക്കുന്നത്.  ആരാധകർ താരത്തിന്റെ വിഡിയോയിലൂടെ സ്ട്രോങ് മസിലുകൾ മാത്രമല്ല മധുരമായ ആലാപന ശൈലി  കൂടി ഉണ്ടെന്ന് ഇപ്പോഴാണ് തിരിച്ചറിഞ്ഞത് എന്നാണ് പറയുന്നത്.

1986-ൽ ഭരതൻ സംവിധാനം ചെയ്ത ചിലമ്പ് എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തി. ആദ്യകാലങ്ങളിൽ വില്ലൻ വേഷങ്ങളിലൂടെ പ്രശസ്തനായി. സംഘട്ടന രംഗങ്ങളിലുള്ള പ്രകടനം അദ്ദേഹത്തെ പ്രേക്ഷകരുടെ പ്രിയ താരമാക്കി മാറ്റി. മൂന്നാം മുറ, ദൗത്യം, വ്യൂഹം, കോട്ടയം കുഞ്ഞച്ചൻ, നാടോടി തുടങ്ങിയ സിനിമകളിലെ വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയിലെ ശ്രദ്ധേയ നടനായി മാറിയ ബാബു ആൻ്റണി മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ എല്ലാ സൂപ്പർ താരങ്ങളുടേയും സിനിമകളിലെ വില്ലനായി തിളങ്ങുകയും ചെയ്തിട്ടുണ്ട്. പിന്നീട് വില്ലൻ വേഷങ്ങളിൽ നിന്നൊഴിഞ്ഞ് നായകനായി അഭിനയിക്കുന്നത് 1994-ൽ ആണ്. നെപ്പോളിയൻ, ഭരണകൂടം, കടൽ, ദാദ, രാജധാനി, കമ്പോളം എന്നീ സിനിമകളിലാണ് നായകനായി ശ്രദ്ധ നേടിയതും. ഏതാനും വർഷങ്ങൾക്ക് ശേഷം ബാബു ആൻ്റണി സ്വഭാവ നടനവേഷങ്ങളിലേക്ക് മാറി. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് സിനിമകളിലും താരം ശ്രദ്ധ നേടിയിട്ടുണ്ട്. 

Actor Babu antony song sukhamo devi goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES