അന്ന് എട്ട് ലക്ഷത്തിന് കാര്‍ ലേലത്തില്‍ പിടിച്ചെന്ന വാര്‍ത്ത വന്നു; കോമഡി അതായിരുന്നില്ല; തുറന്ന് പറഞ്ഞ് നടന്‍ ആസിഫ് അലി

Malayalilife
 അന്ന് എട്ട് ലക്ഷത്തിന് കാര്‍ ലേലത്തില്‍ പിടിച്ചെന്ന വാര്‍ത്ത വന്നു; കോമഡി അതായിരുന്നില്ല; തുറന്ന് പറഞ്ഞ് നടന്‍ ആസിഫ് അലി

ലയാള സിനിമ പ്രേമികളുടെ പ്രിയ താരമാണ് ആസിഫ് അലി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് ആസിഫ് മലയാള സിനിമയിലേക്ക് തുടക്കം കുറിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഏറെ  സജീവമായ താരത്തിന്റെ  വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. എന്നാൽ ഇപ്പോൾ ആസിഫ് അലി എന്ന പേരു കൊണ്ട് പുലിവാല് പിടിച്ച സംഭവങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് നടന്‍. എം.എ യൂസഫലി ചെയ്ത ഒരു കാര്യം താനാണെന്ന് ചിലര്‍ തെറ്റിദ്ധരിച്ചതിനെ കുറിച്ചാണ് ആസിഫ് ബിഹൈന്‍ഡ്‌വുഡ്‌സിനോട് സംസാരിക്കുന്നത്.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബിനിനസുകാരനായ ഒരാളാണ് എം.എ യൂസഫലി. വലിയൊരു തുകയ്ക്ക് അദ്ദേഹം അദ്ദേഹത്തിന്റെ കാറിന് വേണ്ടി ഒരു നമ്പര്‍ ലേലം വിളിച്ചെടുത്തിരുന്നു. അന്ന് ചില ഓണ്‍ലൈന്‍ മീഡിയകളില്‍ വന്ന വാര്‍ത്ത ആസിഫ് അലി എട്ട് ലക്ഷം രൂപയ്ക്ക് ഒരു കാറിന്റെ നമ്പര്‍ ലേലത്തിന് എടുത്തു എന്നായിരുന്നു. ഇതോടെ എല്ലാവരും തന്നെ വിളിക്കുകയാണ്. അന്ന് തന്റെ കൈയിലിരിക്കുന്ന വണ്ടിക്ക് ആറ് ലക്ഷം രൂപയേ ഉള്ളൂ. അങ്ങനെ ഒരു തമാശയുണ്ട്. അതേസമയം, സോഷ്യല്‍ മീഡിയകളില്‍ തന്നെ പറ്റി വരുന്ന കമന്റുകള്‍ക്ക് മറുപടി കൊടുക്കാന്‍ മടിയുള്ള ആളല്ല താന്‍.

സമയമുണ്ടെങ്കില്‍ മറുപടി പറയാറുണ്ട്. മോശം കമന്റ് ആണെങ്കില്‍ എന്തുകൊണ്ടാണ് അങ്ങനെ ഒരു കമന്റ് വന്നതെന്ന് അന്വേഷിക്കാന്‍ തനിക്ക് സന്തോഷമേയുള്ളൂ. പിന്നെ താന്‍ അഹങ്കാരിയാണെന്ന കാര്യം കേട്ടിട്ടുണ്ട്. അതൊരു ഗോസിപ്പായി താന്‍ എടുക്കുന്നില്ല. അത് പക്ഷേ പലര്‍ക്കും അങ്ങനെ ഫീല്‍ ചെയ്തിട്ടുണ്ടാകും. കുറേ റിയാലിറ്റി ആയിരിക്കും. സിനിമയില്‍ വന്ന സമയത്ത് താനും റിമയും വിവാഹിതരായെന്നും ഭാവനയെ വിവാഹം കഴിച്ചെന്നുമൊക്കെയുള്ള ഗോസിപ്പുണ്ടായിരുന്നു. അതെല്ലാം ഇതിന്റെ ഭാഗമാണ്. ശ്രദ്ധിക്കാറില്ല എന്നാണ് ആസിഫ് അലി പറയുന്നത്.

Actor Azif ali words about his name ressemblance

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES