മലയാള സിനിമ പ്രേമികളുടെ പ്രിയ താരമാണ് ആസിഫ് അലി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് ആസിഫ് മലയാള സിനിമയിലേക്ക് തുടക്കം കുറിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. സിനിമകളെല്ലാം തന്നെ ഒടിടി റിലീസിലേക്ക് പോകുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി ആസിഫ് അലി രംഗത്ത് എത്തിയിരിക്കുകയാണ്.
ആസിഫിന്റെ വാക്കുകൾ:
ആലോചിച്ചു നോക്കൂ, ഒരു സിനിമ ചെയ്യുമ്ബോള്‍ ലൈറ്റിംഗ് മുതല്‍ സൗണ്ട് വരെയുള്ള കാര്യങ്ങളില്‍ നമ്മള്‍ അത്രയധികം പ്ലാന്‍ ചെയ്യുന്നുണ്ട്. അതിനായി എത്രയോ ടെക്നീഷ്യന്‍മാര്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. അതെല്ലാം കഴിഞ്ഞെത്തുന്ന ഒരു സിനിമ, അത് ഒ.ടി.ടിയിലാണ് എത്തുന്നതെങ്കില്‍ പകുതിയിലധികം ആളുകളും മൊബൈല്‍ ഫോണിലാണ് കാണുന്നത്. അപ്പോള്‍ അത് അത്രയും ലിമിറ്റഡായി പോകും. അങ്ങനെ കാണേണ്ട ഒന്നല്ല സിനിമ എന്നാണ് ഞാന്‍ കരുതുന്നത്.
തിയേറ്ററില്‍ പോയി സിനിമ കാണുക എന്നത് ഒരു തരത്തില്‍ നമ്മുടെ സംസ്‌ക്കാരത്തിന്റെ കൂടി ഭാഗമാണ്. പെരുന്നാളായാലും ക്രിസ്മസായാലും ഓണമായാലും തിയേറ്ററില്‍ ഏത് പടമാണ് റിലീസ് ആകുന്നതെന്ന് നോക്കുന്നവരാണ് നമ്മള്‍.
തിയേറ്ററില്‍ പോയി ഒരു സിനിമ കാണാതെ ഈ ആഘോഷങ്ങളൊന്നും പൂര്‍ണമാവില്ലെന്ന് കരുതുന്നവരാണ്. സിനിമ തിയേറ്ററില്‍ പോയി കണ്ട് ആസ്വദിക്കുക എന്നത് നമ്മുടെ കള്‍ച്ചറിന്റെ കൂടി ഭാഗമാണ് - ആസിഫ് പറഞ്ഞു.