മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനൂപ് മേനോൻ. ഏവരെയും വിസ്മയിപ്പിച്ചു കൊണ്ടാണ് അനൂപ് ബിഗ് ബോസ് സീസൺ 3 യിലേക്ക് കടന്ന് വന്നതും. സീതാകല്യാണം എന്ന പരമ്പരയിലൂടെയാണ് അനൂപ് പ്രേക്ഷക ഹൃദയം കീഴടക്കിയത്. ഇത്തവണത്തെ ബിഗ് ബോസ് കുടുംബത്തിലെ മികച്ച മത്സരത്തി കൂടിയാണ് അനൂപ്. എല്ലാവരുമായി അടുത്ത സൗഹൃദയം കാത്ത് സൂക്ഷിക്കുന്ന വ്യക്ത്വത്തിന് ഉടമ കൂടിയാണ് അനൂപ്.
എന്നാൽ ഇപ്പോൾ ഹൗസിൽ വീണ്ടും പുതിയ പ്രാങ്കുമായി അനൂപ് എത്തിയിരിക്കുകയാണ്. ഇത്തവണ അനൂപിന്റെ ഗെയിം ഭാഗ്യലക്ഷ്മിയെ കൂട്ടു പിടിച്ചു കൊണ്ടായിരുന്നു.പ്രാങ്ക് ആരംഭിച്ചത് അനൂപിന്റെ കയ്യിൽ നിന്ന് വെള്ളം ദേഹത്ത് വീണു എന്ന് പറഞ്ഞു കൊണ്ടാണ്. ഇവർക്കൊപ്പം കൂട്ടുചേർന്ന് മജിസിയ ഭാനുവും ഉണ്ടായിരുന്നു. ആദ്യമൊന്നും മറ്റുള്ളവർ അനൂപും ഭാഗ്യലക്ഷ്മിയും തമ്മിലുള്ള പ്രശ്നത്തിൽ ഇടപെട്ടിരുന്നില്ല. എല്ലാവരും പ്രാങ്ക് ആയിരിക്കുമെന്നാണ് വിശ്വസിച്ചിരുന്നു. ഭാഗ്യലക്ഷ്മിയും അനൂപും എന്നാൽ അങ്ങനെ വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ലായിരുന്നു.
വഴക്ക് കടുപ്പിച്ചു ഒടുവിൽ അംഗങ്ങളെല്ലാം ഇവരുടെ പ്രശ്നത്തിൽ ഇടപെട്ടു. ഇരുവരും പ്രാങ്ക് അവസാനിപ്പിച്ചത് എല്ലാവരും വിശ്വസിച്ചുവെന്ന് മനസ്സിലാക്കിയപ്പോഴാണ്. പ്രാങ്കാണെന്ന് മറ്റുള്ളവർക്ക് മജിസിയ ഭാനു ചിരിച്ചതോടെയാണ് മനസ്സിലായത്. അവസാനം വരെ അനൂപ് തന്റെ ക്യാരക്ടറിൽ പിടിച്ചു നിന്നു. ഹൗസ് അംഗങ്ങളെ ഇത് രണ്ടാം തവണയാണ് പറ്റിക്കുന്നത്. ഈ പ്രാങ്ക് കൈയടികളോടെയാണ് അവസാനിപ്പിച്ചത്.