Latest News

കേരളത്തിലെത്തി ക്ഷേത്ര ദർശനം നടത്തി നടൻ അജിത്; ചിത്രങ്ങൾ വൈറൽ

Malayalilife
കേരളത്തിലെത്തി ക്ഷേത്ര ദർശനം നടത്തി നടൻ  അജിത്; ചിത്രങ്ങൾ വൈറൽ

തെന്നിന്ത്യയുടെ പ്രിയ  സൂപ്പർസ്റ്റാർ അജിത് കുമാർ കേരളത്തിലെത്തി. അജിത് പാലക്കാടെക്ക് ആയുർവ്വേദ ചികിത്സയുടെ ഭാ​ഗമായാണ് എത്തിയത്. എന്നാൽ  ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ കേരളത്തിലെത്തിയ അജിത്തിന്റെ ചിത്രങ്ങളാണ് ശ്രദ്ധ കവരുന്നത്. പാലക്കാട് പെരുവമ്പ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിനിടെ പകർത്തിയ ചിത്രങ്ങളാണ് വൈറലാവുന്നത്.  അജിത് ക്ഷേത്രത്തിൽ കേരള സ്റ്റൈലിൽ മുണ്ടും മേൽമുണ്ടും അണിഞ്ഞാണ് എത്തിയത്. 


അജിത്തിന്റേതായി ഒടുവിൽ വലിമൈ ആണ്  തിയേറ്ററിലെത്തിയ ചിത്രം. സിനിമക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.  അജിത് അടുത്തതായി 
വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. അജിത്തിന്റെ 62-ാമത്തെ ചിത്രമാണിത്. എകെ 62 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണം ആരംഭിക്കാൻ ഇരിക്കെയാണ് അജിത് കേരളത്തിലെത്തി ക്ഷേത്രസന്ദർശനം നടത്തിയിരിക്കുന്നത്.

തന്റെ 21 മത്തെ വയസ്സിലാണ് അജിത് തന്റെ ചലച്ചിത്ര അഭിനയം തുടങ്ങിയത്. അതിനു ശേഷം ഒരു പാട് വിജയച്ചിത്രങ്ങളിൾ അജിത് അഭിനയിച്ചു. താരത്തിന്റെ  ആദ്യ തമിഴ് ചിത്രം അമരാവതി ആണ്. ഇതിൽ ഇദ്ദേഹത്തിനു ശബ്ദം നല്കിയത് മറ്റൊരു പ്രമുഖ നടനായ വിക്രം ആണ്; ഈ സിനിമക്ക് ശേഷം ഒരു മത്സരഓട്ടത്തിൽ അദ്ദേഹത്തിന് പരിക്ക് പറ്റി ഒന്നര വർഷക്കാലം വിശ്രമത്തിൽ ആയിരുന്നു. ഇന്നും അഭിനയ മേഖലയിൽ സജീവമാണ്.

Read more topics: # Actor Ajith visit kerala
Actor Ajith visit kerala

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES