അയ്യപ്പസ്വാമിയുടെ രൂപം ധ്യാനിക്കുന്നവരുടെ മനസിലേക്ക് ആദ്യം എത്തുന്നത് സ്വാമി അയ്യപ്പന്‍ സീരിയലില്‍ അയ്യപ്പനായി വേഷമിട്ട കൗശിക് ബാബുവിന്റെ രൂപമാണ്. 2006ലാണ് സ്വാമി അയ്യപ്പനിലൂടെ കൗശിക് ബാബു മലയാളി മനസില്‍ ഇടം പിടിക്കുന്നത് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കിപ്പും സീരിയലിന്റെ സീസണ്‍ നാല് എത്തുമ്പോഴും മലയാളികള്‍ കൗശിക്കിനെ മറന്നില്ല. എന്നാൽ ഇപ്പോൾ കൗഷിക് ബാബുവും തന്റെ കുടുംബത്തിലെ സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ്. തന്റെ ഭാര്യ ഗര്‍ഭിണിയാണെന്നും കുഞ്ഞതിഥി വൈകാതെ എത്തുമെന്നും താരം ഇപ്പോൾ ആരാധകരെ അറിയിച്ചിരിക്കുകയാണ്.
കൗശിക് തന്നെയാണ് സോഷ്യല്‍ മീഡിയ പേജിലൂടെ ഭാര്യയുടെ വളൈക്കാപ്പ് ചടങ്ങുകള്‍ നടത്തിയതിന് ശേഷമുള്ള ഫോട്ടോസ് പങ്കുവെച്ചത്. താരദമ്പതിമാര്‍ക്ക് ഇതോടെ എല്ലാവിധ ആശംസകളും അറിയിച്ച് പ്രിയപ്പെട്ടവരും എത്തി കഴിഞ്ഞു. കൗശികും ചെന്നൈ സ്വദേശിനിയായ രത്‌ന ഭവ്യയും 2019 ലാണ് വിവാഹിതരായത്. ഇക്കാര്യം പുറംലോകം വിവാഹശേഷമുള്ള ഫോട്ടോസ് പുറത്ത് വന്നതോടെയാണ് അറിയുന്നത്.
തെലുങ്കില്‍ ശ്രീമുരുകനും ആദി ശങ്കരനുമൊക്കെയായി മലയാളത്തില്‍ അയ്യപ്പനായതിന് ശേഷം പുരാണ കഥാപാത്രങ്ങളില്‍ കൗശിക് തിളങ്ങി നിന്നു. വെള്ളിത്തിരയിലും താരം ഒരു ശ്രദ്ധേയ സാന്നിധ്യമാണ്. ബികോം ബിരുദധാരിയും നൃത്തത്തില്‍ ബിരുദാനന്തര ബിരുദവും വൈറ്റ് ബോയ്സ് എന്ന സിനിമയില്‍ നായകനായിട്ടെത്തിയ താരം നേടിയിട്ടുണ്ട്.