Latest News

അഴിമതിയില്ലാതെ ജനങ്ങളെ സേവിക്കണമെന്ന എന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന ഒരു പാര്‍ട്ടിക്കായാണ് കാത്തിരിക്കുന്നത്: മേജർ രവി

Malayalilife
അഴിമതിയില്ലാതെ ജനങ്ങളെ സേവിക്കണമെന്ന എന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന ഒരു പാര്‍ട്ടിക്കായാണ് കാത്തിരിക്കുന്നത്: മേജർ രവി

ലയാള സിനിമ പ്രേമികൾക്ക് നിരവധി സിനിമകൾ സമ്മാനിച്ച നടനും സംവിധയകനുമാണ് മേജർ രവി. കീർത്തിചക്ര, മിഷൻ 90 ഡേയ്സ്, കുരുക്ഷേത്ര, കാണ്ഡഹാർ എന്നീ ചലച്ചിത്രങ്ങൾ ആണ് താരം  സംവിധാനം ചെയ്തത്.  എന്നാൽ ഇപ്പോൾ അഴിമതിയില്ലാതെ ജനങ്ങളെ സേവിക്കണമെന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന ഒരു പാര്‍ട്ടിക്കായാണ് താന്‍ കാത്തിരിക്കുന്നത് എന്ന് സംവിധായകന്‍ മേജര്‍ രവി തുറന്ന് പറഞ്ഞിരിക്കുകയാണ്.  മേജര്‍ രവി തന്റെ  ഫെയ്‌സ്ബുക്കില്‍ കോണ്‍ഗ്രസിന്റെ ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്തത് തന്റെ അഭ്യുദയകാംക്ഷികള്‍ക്ക് വേണ്ടിയാണെന്നും കുറിച്ചു.

”അഴിമതിയില്ലാതെ ജനങ്ങളെ സേവിക്കണമെന്ന എന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന ഒരു പാര്‍ട്ടിക്കായാണ് കാത്തിരിക്കുന്നത്. ഉടന്‍ ഞാന്‍ നിങ്ങളെ എല്ലാവരെയും അറിയിക്കും. പ്രചാരണങ്ങളില്‍ വീഴരുത്…. അതെ, ഞാന്‍ കോണ്‍ഗ്രസ് യാത്രയില്‍ പങ്കെടുത്തു… എന്റെ എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും ഇപ്പോള്‍ അത്രയേയുള്ളൂ…”

”പൊതുജനക്ഷേമത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്ന ഒരു പാര്‍ട്ടിക്കൊപ്പം ഞാന്‍ ഉണ്ടാകും.. ഞാന്‍ ഏതെങ്കിലും തസ്തിക വഹിക്കുകയാണെങ്കില്‍, എന്റെ ശമ്പളമായി ഒരു രൂപ മാത്രമേ ഞാന്‍ എടുക്കുകയുള്ളൂ, ബാക്കിയുള്ളത് പാവപ്പെട്ട പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായും. കാത്തിരിക്കൂ.. ജയ് ഹിന്ദ്” എന്നാണ് മേജര്‍ രവി കുറിച്ചിരിക്കുന്നത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ തൃപ്പൂണിത്തുറയില്‍ നടന്ന യോഗത്തിലാണ് മേജര്‍ രവി പങ്കെടുത്തത്. പ്രസംഗത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണവും ബിജെപി നേതാക്കള്‍ നന്ദിയില്ലാത്തവര്‍ ആണെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. രമേശ് ചെന്നിത്തല മികച്ച മുഖ്യമന്ത്രിയാകുമെന്നും മേജര്‍ രവി വ്യക്തമാക്കിയിരുന്നു.

Actor Major Ravi statement about Politics

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES