യേശുദാസിന്റേതുപോലുള്ള സ്വാരമാധുര്യത്താല്‍ പ്രക്ഷക ഹ്യദയം കീഴടക്കിയ താരമാണ് ഗായകന്‍ അഭിജിത്ത് കൊല്ലം താരം ഇപ്പോള്‍ വിവാഹിതനായിരിക്കുകയാണ്. നിരവധി ഹ്രസ്വ ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചിട്ടുള്ള താരം വിസ്മയ ശ്രീയെയാണ് അഭിജിത്ത് ജീവിത സഖിയാക്കയിരിക്കുന്നത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലളിതമായ രീതിയിലാണ് വിവാഹ ചടങ്ങുകള്‍ നടന്നിരുന്നത്. ഇരുവരുടെയും വിവാഹ നിശ്ചയം ആറ് മാസം മുമ്പായിരുന്നു നടന്നത്. ലോകം മുഴുവന്‍ ഈയോരു ദുരിതം അനുഭവിക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ സന്തോഷത്തിന്റെ അളവ് കുറച്ച് ചെറിയ ചടങ്ങായാണ് നടത്തുന്നതെന്നും പറഞ്ഞുകൊണ്ട് അഭിജിത്തും വിസ്മയയും കഴിഞ്ഞദിവസം സമൂഹമാധ്യമത്തിലൂടെ ഒരു വീഡിയോയും പങ്കുവച്ചിരിന്നു.
![]()
നിലവിലുളള പ്രയാസഘട്ടങ്ങള്‍ മാറുമ്പോള്‍ ഏവരേയും വിളിച്ചുകൂട്ടി ചടങ്ങ് സംഘടിപ്പിക്കുമെന്നും വീഡിയോയിലൂടെ ഇരുവരും പറഞ്ഞു. അതോടൊപ്പം ഏവരുടേയും പ്രാര്‍ഥനയില്‍ തങ്ങളേയും ഓര്‍ക്കണമെന്നും വീഡിയോയില്‍ പറയുന്നുമുണ്ട്. നിരവധി ചലച്ചിത്രഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും ഏറെ ശ്രദ്ധ നേടിയ ഗായകന്‍ കൂടിയാണ് അഭിജിത്ത്. ടൊറന്റോ ഇന്റര്‍നാഷനല്‍ സൗത്ത് ഏഷ്യന്‍ ഫിലിം പുരസ്‌കാരങ്ങളിലുള്‍പ്പെടെ മികച്ച ഗായകനുള്ള പുരസ്‌കാരത്തിനും താരം അര്‍ഹനായിട്ടുമുണ്ട്. ഗായകന്‍ യേശുദാസിന്റെ ശബ്ദത്തോടുള്ള സാമ്യത്തിലൂടെയാണ് അഭിജിത്ത് കൊല്ലം ശ്രദ്ധേയനായത്. എറണാകുളം സ്വദേശിയായ വിസ്മയ ശ്രീയുമായുളള വിവാഹ നിശ്ചയം സെപ്റ്റംബര്‍ 18ന് ആയിരുന്നു നടന്നിരുന്നത്.
![]()
ചെറിയ ചടങ്ങിലൂടെ മാത്രം നടത്തിയ വിവാഹത്തില്‍ പലര്‍ക്കും പങ്കെടുക്കാനും സാധിച്ചിരുന്നില്ല. അതു കൊണ്ട് തന്നെ സോഷ്യല്‍മീഡിയയിലൂടെ നിരവധി പേരാണ് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി കൊറോണ പേടി മാറിയ ശേഷം വിവാഹ സല്‍ക്കാരം ഒരുക്കുന്നുമുണ്ട്.