എനിക്കുണ്ടായിരുന്നു ജീവിതം നിങ്ങള്‍ കണ്ടിട്ടേയില്ല; നിങ്ങളെല്ലാവരേയും പോലെ എനിക്കും തെറ്റുകള്‍ പറ്റിയിട്ടുണ്ട്; എനിക്ക് അതില്‍ യാതൊരു കുറ്റബോധവുമില്ല; പക്ഷെ എന്റെ സന്തോഷം ഒരിക്കലും ആരേയും ആശ്രയിച്ചിട്ടുള്ളതായിരുന്നില്ല; കുറിപ്പുമായി അഭയ ഹിരണ്‍മയി

Malayalilife
 എനിക്കുണ്ടായിരുന്നു ജീവിതം നിങ്ങള്‍ കണ്ടിട്ടേയില്ല; നിങ്ങളെല്ലാവരേയും പോലെ എനിക്കും തെറ്റുകള്‍ പറ്റിയിട്ടുണ്ട്; എനിക്ക് അതില്‍ യാതൊരു കുറ്റബോധവുമില്ല; പക്ഷെ എന്റെ സന്തോഷം ഒരിക്കലും ആരേയും ആശ്രയിച്ചിട്ടുള്ളതായിരുന്നില്ല; കുറിപ്പുമായി അഭയ ഹിരണ്‍മയി

ലയാളികള്‍ക്ക് വളരെ സുപരിചിതയാണ് ഗായിക അഭയ ഹിരന്‍മയി. സമൂഹമാധ്യമങ്ങളില്‍ സജീവമാണ് ഗായിക. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങള്‍ക്കും ഗായിക നേരിട്ടിട്ടുണ്ട്.

ഇപ്പോഴിതാ പഴയ കാര്യങ്ങള്‍ ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ ബുള്ളി ചെയ്യുന്നതില്‍ പ്രതികരിച്ച കുറിപ്പുമായി എത്തിയിരിക്കുകയാണ് അഭയ ഹിരണ്‍മയി. ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ എല്ലാവരെയും പോലെ തനിക്കും തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്നും, എന്നാല്‍ അതിന്റെ പേരില്‍ തനിക്ക് കുറ്റബോധമില്ലെന്നും അഭയ പറയുന്നു.

''ഇപ്പോള്‍ നിന്നെ കാണാന്‍ കൂടുതല്‍ സന്തോഷവതിയായി തോന്നുന്നുവെന്ന് ആളുകള്‍ പറയുമ്പോള്‍, എനിക്കുണ്ടായിരുന്നു ജീവിതം നിങ്ങള്‍ കണ്ടിട്ടേയില്ല. ഞാന്‍ എല്ലായിപ്പോഴും സന്തോഷവതിയായ കുട്ടിയായിരുന്നു. എന്റെ അമ്മ പറയും പോലെ, എന്ത് സംഭവിച്ചാലും അവള്‍ ഹാപ്പിയാണ്. എനിക്കും തിരിച്ചടികളുണ്ടായിട്ടുണ്ട്. പക്ഷെ എന്റെ സന്തോഷം ഒരിക്കലും ആരേയും ആശ്രയിച്ചിട്ടുള്ളതായിരുന്നില്ല.

ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ നിങ്ങളെല്ലാവരേയും പോലെ എനിക്കും തെറ്റുകള്‍ പറ്റിയിട്ടുണ്ട്. പക്ഷെ എനിക്ക് അതില്‍ യാതൊരു കുറ്റബോധവുമില്ല. ജീവിതം എന്നും പാഠങ്ങള്‍ പഠിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. തെറ്റുകള്‍ വരുത്തുക, അതില്‍ നിന്നും പഠിക്കുക. അടുത്ത തെറ്റ് വരുത്തുക. അതില്‍ നിന്നും പഠിക്കുക. അങ്ങനെയാണ് ജീവിക്കേണ്ടത്. പ്രസന്റായിരിക്കുക. നിങ്ങള്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ജീവിതം ജീവിക്കുക.'' എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ അഭയ പറയുന്നത്.

പ്പോള്‍ നിങ്ങള്‍ കൂടുതല്‍ സന്തോഷവതിയായി കാണുന്നു. കാണുന്നതല്ലേ അഭയ ഹിരണ്‍മയി പറയാന്‍ പറ്റൂ എന്നായിരുന്നു ഒരാളുടെ കമന്റ്. നിങ്ങള്‍ ഇപ്പോള്‍ കാണുന്ന കാഴ്ച ഞാന്‍ കാണിക്കാന്‍ ആഗ്രഹിക്കുന്നതുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ കൂടെ അറിയുന്നു. പണ്ടു ഞാന്‍ ആഗ്രഹിച്ചില്ല എന്നേ പറഞ്ഞുള്ളൂ എന്നായിരുന്നു അതിന് അഭയ നല്‍കിയ മറുപടി. നിരവധി പേരാണ് താരത്തിന് പിന്തുണയും സ്‌നേഹവും അറിയിച്ചെത്തുന്നത്.

Abhaya Hiranmayi about happines

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES