Latest News

അന്താരാഷ്ട്ര തലത്തില്‍ സിനിമകള്‍ നിര്‍മ്മിക്കാനും വിതരണം ചെയ്യാനുമൊരുങ്ങി ആശിര്‍വാദ് സിനിമാസ്; ആശീര്‍വാദിന്റെ ശക്തിയും ബുദ്ധിയും ആന്റണി പെരുമ്പാവൂരിനെന്ന് മോഹന്‍ലാല്‍; ബറോസ് എത്തുന്നത് ചൈനീസും പോര്‍ച്ചുഗീസും ഉള്‍പ്പെടെ 20 ഭാഷകളില്‍; ദുബൈയില്‍ പുതിയ ആസ്ഥാനം തുറന്ന് ആന്റണി പെരുമ്പാവൂര്‍

Malayalilife
അന്താരാഷ്ട്ര തലത്തില്‍ സിനിമകള്‍ നിര്‍മ്മിക്കാനും വിതരണം ചെയ്യാനുമൊരുങ്ങി ആശിര്‍വാദ് സിനിമാസ്; ആശീര്‍വാദിന്റെ ശക്തിയും ബുദ്ധിയും ആന്റണി പെരുമ്പാവൂരിനെന്ന് മോഹന്‍ലാല്‍; ബറോസ് എത്തുന്നത് ചൈനീസും പോര്‍ച്ചുഗീസും ഉള്‍പ്പെടെ 20 ഭാഷകളില്‍; ദുബൈയില്‍ പുതിയ ആസ്ഥാനം തുറന്ന് ആന്റണി പെരുമ്പാവൂര്‍

സിനിമാരംഗത്ത് പുത്തന്‍ ചുവടുവയ്പ്പുമായി ആശീര്‍വാദ് സിനിമാസ്. നിര്‍മിക്കുന്ന ചിത്രങ്ങള്‍ ഇനി രാജ്യാന്തര തലത്തില്‍ പ്രേക്ഷകരിലേക്കെത്തിക്കാനുള്ള തയാറെടുപ്പിലാണ് ആശീര്‍വാദ് സിനിമാസ്. ഇതിന്റെ ആദ്യ ചുവടുവയ്പ്പായിആശിര്‍വാദ് സിനിമാസിന്റെ ദുബായിലെ പുതിയ ആസ്ഥാനം ഉദ്ഘാടനം ് മോഹന്‍ലാല്‍ നിര്‍വ്വഹിച്ചു. ഗള്‍ഫ് രാജ്യത്തേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആശിര്‍വാദ് സിനിമാസ് ദുബായില്‍ പുതിയ ആസ്ഥാനം തുറന്നത്.

വിവിധ രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമാണിത്. യു.എ.ഇയിലെ സിനിമാ വിതരണ കമ്പനിയായ ഫാര്‍സ് സിനിമാസുമായി ചേര്‍ന്നാകും സിനിമാവിതരണരംഗത്തെ പ്രവര്‍ത്തനം.ആശീര്‍വാദിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനത്തിന്റെ ശക്തിയും ബുദ്ധിയും ആന്റണി പെരുമ്പാവൂരിന് അവകാശപ്പെട്ടതാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ആശീര്‍വാദ് സിനിമാസ് ഇതുവരെ നിര്‍മിച്ച 32 ചിത്രങ്ങളിലും അഭിനയിച്ചുവെന്നതാണ് ആശീര്‍വാദും ആന്റണിയും താനും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

തെലുങ്കിലും മലയാളത്തിലുമായി എത്തുന്ന വൃഷഭ എന്ന സിനിമയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ദുബായ് കേന്ദ്രീകരിച്ചായിരിക്കുമെന്ന് മോഹന്‍ലാല്‍ അറിയിച്ചു. തങ്ങളുടെ അന്താരാഷ്ട്ര സിനിമാ നിര്‍മാണ വിതരണ ശ്രംഖല മറ്റ് മലയാള സിനിമകള്‍ക്കും പ്രയോജനപ്പെടുത്താമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

താന്‍ സംവിധാനം ചെയ്യുന്ന ബറോസ് എന്ന സിനിമ ചൈനീസും പോര്‍ച്ചുഗീസും ഉള്‍പ്പെടെ ഇരുപതോളം ഭാഷകളില്‍ ഡബ് ചെയ്തോ സബ്ടൈറ്റില്‍ നല്‍കിയോ പുറത്തിറക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ മോഹന്‍ലാല്‍ അറിയിച്ചു. ദുബായ് നഗരത്തിന് ഒരു പ്രത്യേക മാന്ത്രികതയുണ്ടെന്നാണ് മോഹന്‍ ലാല്‍ അഭിപ്രായപ്പെടുന്നത്. തങ്ങള്‍ ഒരുമിച്ച് സിനിമാ ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നും മലയാള സിനിമയെ കൂടുതലായി രാജ്യാന്തര തലത്തില്‍ ചര്‍ച്ചയാക്കാന്‍ കൂടിയാണ് തങ്ങളുടെ ശ്രമമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

ത്രീഡിയില്‍ എത്തുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായ ബറോസ് എന്ന ഭൂതമായി എത്തുന്നതും മോഹന്‍ലാല്‍ ആണ്. നാനൂറ് വര്‍ഷമായി നിധിക്ക് കാവലിരിക്കുന്ന ഭൂതമാണ് ബറോസ്. ഒടുവില്‍ നിധി തേടി ഒരു കുട്ടി എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം.ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ബറോസിന്റെ പ്രഖ്യാപനം 2019ലായിരുന്നു നടന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രത്തിന്റെ സംവിധായകനായ ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് സിനിമയൊരുങ്ങുന്നത്.

ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോയും നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക. സെക്‌സ് ആന്‍ഡ് ലൂസിയ, ഓള്‍ റോഡ്സ് ലീഡ്സ് ടു ഹെവന്‍, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.


 

Aashirvad Cinemas Dubai Office Inauguration

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES