തെന്നിന്ത്യന്‍ താരം നിക്കി ഗല്‍റാണിയും നടന്‍ ആദിയും തമ്മിലുള്ള വിവാഹം ഈ മാസം 18ന്. വിവാഹം ചെന്നൈയിലെ സ്റ്റാര്‍ ഹോട്ടലിലും വിവാഹത്തിന് മുമ്പുള്ള മറ്റ് ചടങ്ങുകള്‍ ഇരുവരുടെയും വീടുകളിലായി നടക്കും.
മെയ് 18 ന് വൈകുന്നേരം റിസപ്ഷന്‍ നടക്കും. സിനിമ ഇന്‍ഡസ്ട്രിയിലുള്ളവരും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുക്കും. രാത്രി 11 മണിക്കാണ് മുഹൂര്‍ത്തം. സംഗീതവും മെഹന്തിയും പോലുള്ള വിവാഹത്തിന് മുമ്പുള്ള ചടങ്ങുകള്‍ രണ്ട് ദിവസം മുമ്പ് അവരുടെ വീടുകളില്‍ വെച്ച് നടത്തുന്നുമെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു.
ഹൈദരാബാദില്‍ കുടുംബമുണ്ടെങ്കിലും ആദിയും നിക്കിയും ചെന്നൈയില്‍ വിവാഹം നടത്താന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായും ഇവര്‍ പറയുന്നു.
ആദിയും നിക്കി ഗല്‍റാണിയും രണ്ട് വര്‍ഷത്തിലേറെയായി പ്രണയത്തിലാണ്. സ്വകാര്യമായി നടന്ന ആദിയുടെ ജന്മദിന ആഘോഷത്തില്‍ നിക്കി ഗല്‍റാണി പങ്കെടുത്ത ഫോട്ടോ പുറത്ത് വന്നതോടെയാണ് ആ പ്രണയ ഗോസിപ്പുകള്‍ പുറത്തുവരുന്നത്. മാര്‍ച്ച് 24 ന് ആണ് വിവാഹ നിശ്ചയം നടന്നത്.അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് വളരെ രഹസ്യമായിട്ടായിരുന്നു താരങ്ങളുടെ വിവാഹ നിശ്ചയം.
തെലുങ്ക് സിനിമ സംവിധായകന്‍ രവി രാജ പെനിസെട്ടിയുടെ മകന്‍ ആദി 'ഒക്ക വി ചിത്തിരം' എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്കെത്തുന്നത്. തമിഴ്, തെലുങ്ക് ഭാഷകളില്‍ ആദി ഇപ്പോള്‍ സജീവമാണ്.
തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ സജീവസാന്നിധ്യമാണ് നിക്കി ഗല്‍റാണി. നിവിന്‍ പോളിയുടെ '1983' എന്ന സിനിമയിലൂടെയാണ് നിക്കി ഗല്‍റാണി മലയാളത്തില്‍ തുടക്കം കുറിക്കുന്നത്. വെള്ളിമൂങ്ങ, ഓം ശാന്തി ഓശാന, രാജമ്മ അറ്റ് യാഹു, മര്യാദ രാമന്‍, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിന്റെ പ്രിയ നായികയായി മാറി.