Latest News

അതിജീവിതകൾ ഇനി ഉണ്ടാകാതിരിക്കട്ടെ എന്ന ശീർഷകവുമായി *അരിവാൾ *എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വനിതാ ദിനത്തിൽ റിലീസ് ചെയ്തു

Malayalilife
അതിജീവിതകൾ ഇനി ഉണ്ടാകാതിരിക്കട്ടെ എന്ന ശീർഷകവുമായി  *അരിവാൾ *എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  വനിതാ ദിനത്തിൽ  റിലീസ് ചെയ്തു

അരിവാള്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വനിതാ ദിനത്തില്‍  റിലീസ് ചെയ്തുപ്രശസ്ത നടിയായ ഹണി റോസിന്റെയും നടനായ കൈലാഷിന്റെയും ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാ പേജ് മുഖേനയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.
പ്രശസ്ത നടനായ അനീഷ് പോളിന്റെ സംവിധാനത്തില്‍ ഷൈജു ടി ഹംസ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജാനകി സുധീര്‍ നായികയാകുന്നു.   വയനാടിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരണം പൂര്‍ത്തിയായ ചിത്രം ഉടന്‍ റിലീസിന് തയ്യാറെടുക്കുന്നു. 

പൂതുമുഖങളായ ശ്രീജ സംഘകേളി, പ്രദീപ് ശ്രീനിവാസന്‍,യൂനസ്, നവനീത്, അനീഷ് പോള്‍, അനിത തങ്കച്ചന്‍, ജോവിതജൂലിയറ്റ്,സുമിത കാര്‍ത്തിക, ശ്രുതി, ജിത മത്തായി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ട ആദിവാസി സമൂഹം നേരിടേണ്ടിവരുന്ന യാതനകളും അവരുടെ ചെറുത്തുനില്‍പ്പിന്റെ കഥയാണ് അരിവാള്‍ എന്ന ചിത്രം. ഹരിപ്പാട് ഹരിലാലാണ് ചിത്രത്തിന്റെ രചന കൈകാര്യം ചെയ്തിരിക്കുന്നത്.

 എ പി സി പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അജിത് സുകുമാരനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്, ഗാന രചന ജയമോഹന്‍ കൊ ടുങ്ങല്ലൂര്‍, ആലാപനം രേണുക വയനാട്. ആദിവാസി ഗോത്രത്തില്‍ ജനിച്ചു വളര്‍ന്ന രേണുക പാടുന്ന ആദ്യ മലയാള സിനിമയാണ് 'അരിവാള്‍'.

ക്യാമറാമാന്‍ ഫൈസല്‍ റമീസ്. എഡിറ്റിംഗ് ടിനുതോമസ്. വസ്ത്രാലങ്കാരം  പളനി. കലാസംവിധാനം പ്രഭ മണ്ണാര്‍ക്കാട്.  മേയ്ക്കപ്പ് ആര്യനാട് മനു,ഷൈനി അശോക്. അസോസിയേറ്റ്‌സ്,സന്തോഷ്, മഹേഷ് കാരത്തൂര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍  ജോയി മേലൂര്‍.

 തച്ചിലേടത്ത് ചുണ്ടന്‍,പഞ്ചാബി ഹൗസ്, പുതുക്കോട്ടയിലെ പുതുമണവാളന്‍,രഥോത്സവം, ലേലം തുടങ്ങി മുപ്പതോളം സിനിമകളില്‍  സ്വഭാവ നടനായി വേഷമിട്ട അനീഷ് പോളിന്റെ  ആദ്യ  സിനിമ സംവിധാന സംരംഭമാണിത്. നിരവധി ഷോര്‍ട്ട് ഫിലിമുകളും   സംവിധാനം ചെയ്തിട്ടുണ്ട്.

പി ആര്‍ ഒ എം കെ ഷെജിന്‍.

Read more topics: # അരിവാള്‍
ARIVAL MOVIE POSTER

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES