ഡയോരമ ഫെസ്റ്റിവലില്‍ മികച്ച നടിയായി അനുമോള്‍; നടിക്ക്് ഗോള്‍ഡന്‍ സ്പാരോ പുരസ്‌കാരം ലഭിച്ചത് സംസ്‌കൃത ചിത്രം തയയിലെ അഭിനയത്തിന്

Malayalilife
topbanner
ഡയോരമ ഫെസ്റ്റിവലില്‍ മികച്ച നടിയായി അനുമോള്‍; നടിക്ക്് ഗോള്‍ഡന്‍ സ്പാരോ പുരസ്‌കാരം ലഭിച്ചത് സംസ്‌കൃത ചിത്രം തയയിലെ അഭിനയത്തിന്

ല്‍ഹിയില്‍ നടന്ന നാലാമത്തെ ഡയോരമ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച നടിക്കുളള ഗോള്‍ഡന്‍ സ്പാരോ പുരസ്‌കാരം സ്വന്തമാക്കി അനുമോള്‍. ജി. പ്രഭയുടെ സംവിധാനത്തില്‍ ഒരുങ്ങിയ സംസ്‌കൃത ചിത്രമായ തയയിലെ  അഭിനയത്തിനാണ്

അനുവിന്  അംഗീകാരം ലഭിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പുരുഷാധിപത്യത്തിനും അന്നത്തെ നിയമ വ്യവസ്ഥകള്‍ക്കുമെതിരെ  സധൈര്യം പോരാടിയ നമ്പുതിരി ഇല്ലത്തെ കുറിയേടത്ത് താത്രിയെന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അനുമോള്‍ അവതരിപ്പിച്ചത്.

നെടുമുടി വേണു, നെല്ലിയോട് വാസുദേവന്‍ നമ്പുതിരി എന്നിവര്‍ അവസാനമായി അഭിനയിച്ച ചിത്രം എന്ന പ്രത്യേകതയും തയയ്ക്ക് സ്വന്തമാണ്. ബാബു നമ്പൂതിരി, രേവതി സുബ്രഹ്മണ്യന്‍, ദിനേശ് പണിക്കര്‍, പള്ളിപ്പുറം സുനില്‍, നന്ദകിഷോര്‍, കൃഷ്ണന്‍ വടശേരി, ഉത്തര, മീനാക്ഷി, മാസ്റ്റര്‍ ആദിദേവ്, ആനി ജോയന്‍, ഷാജി ഷാ തുടങ്ങിയവരാണ് ചിത്രത്തിലെ  മറ്റ് താരങ്ങള്‍.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് ചിത്രം നിര്‍മ്മിച്ചത്. കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്ത വിചാരം ആണ് ചിത്രത്തിന്റെ പ്രമേയം. സ്ത്രീകള്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും കാലം പുരോഗമിച്ചിട്ടും കുറവുണ്ടായിട്ടില്ല എന്നത് ചിത്രത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. 22 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നത്.

Read more topics: # അനുമോള്‍.
ANUMOL award diorama film festival

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES