മലയാളി പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിർവഹിച്ച ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയ ഒന്നായിരുന്നു ചെമ്പന്‍ വിനോദ് ജോസിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം. നിരവധി പുതുമുഖ താരതങ്ങളെയായിരുന്നു .ചിത്രത്തിലൂടെ പ്രേക്ഷകർ പരിചയപ്പെട്ടിരുന്നത്. ലിജോ ചിത്രത്തിലൂടെയാണ് നായകനായി എത്തിയ ആന്റണി വര്‍ഗീസ്, വില്ലന്‍ വേഷത്തില്‍ എത്തിയ അപ്പാനി ശരത്, അന്ന രേഷ്മാ രാജന്‍, കിച്ചു ടെല്ലസ് തുടങ്ങിയ താരങ്ങളെല്ലാം ശ്രദ്ധ നേടിയതും.
ചിത്രത്തിൽ നായികാ കഥാപാത്രമായി എത്തിയ അന്ന രാജന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു. ചിത്രത്തിൽ ലിച്ചി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ അന്ന രാജനെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും നിർമാതാവ് വിജയ് ബാബുവും കണ്ടെത്തിയതിനെക്കുറിച്ച് ഒരു പ്രേക്ഷകൻ എഴുതിയ കുറിപ്പ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ലിജോയും വിജയ് ബാബുവും തങ്ങളുടെ നായിക ഇതു തന്നെയെന്ന് നഴ്സായ അന്ന ജോലി ചെയ്തിരുന്ന ആശുപത്രിയുടെ ഹോർഡിങ്ങിൽ അന്നയുടെ ചിത്രം കണ്ടപ്പോഴാണ് ഉറപ്പിക്കുന്നത്. ആ ഹോർഡിങ് വീണ്ടും വർഷങ്ങൾക്ക് ശേഷം കണ്ടതോടെയാണ് വിബിൻ നാഥ് എന്ന പ്രേക്ഷകൻ അതു സംബന്ധിച്ച് കുറിപ്പ് എഴുതിയത്.
‘ലിജോ ജോസ് പെല്ലിശ്ശേരിയും, വിജയ് ബാബുവും ഒരു യാത്രയ്ക്കിടെ രാജഗിരി ഹോസ്പിറ്റലിന്റെ വലിയ ഒരു ഹോർഡിങ് കാണുന്നു.. അതിലെ നഴ്സായി നിൽക്കുന്ന കുട്ടിയെ ഇഷ്ടപെടുന്നു.. അന്വേഷിക്കുന്നു, ആ ഹോസ്പിറ്റലിലെ തന്നെ നേഴ്സ് ആണെന്ന് അറിയുന്നു.. തങ്ങളുടെ പുതിയ സിനിമയിലേക്ക് ക്ഷണിക്കുന്നു... പ്രാരാബ്ദങ്ങൾക്കിടയിൽ ഇങ്ങോട്ടായി വന്ന അവസരം തട്ടിക്കളയാതെ അഭിനയിക്കുന്നു.. സിനിമയെ മാത്രമല്ല ആ കഥാപാത്രത്തെയും പ്രേക്ഷകർ മനസ്സറിഞ്ഞു സ്വീകരിക്കുന്നു.. ചിത്രം സൂപ്പർ ഹിറ്റ് ആകുന്നു..ലിച്ചി..തൃശ്ശൂർ കോവിലകത്ത്പാടത്ത് നിന്നും കണ്ടപ്പോൾ’
മലയാളി സിനിമയ്ക്ക് ഒട്ടേറെ പുതുമുഖങ്ങളെ സമ്മാനിച്ച ഒരു ചിത്രം എന്ന വിശേഷണം തന്നെ അങ്കമാലി ഡയറീസിന് ഉണ്ട്. ചിത്രം പുറത്തിറങ്ങിയതോടെ നായക കഥാപാത്രമായ പെപ്പെയും നായികയായ ലിച്ചിയും ഏറെ ശ്രദ്ധ നേടുകയും ചെയ്തു. എന്നാൽ പിന്നീട് ഇരുവരെയും തേടി കൈ നിറയെ അവസരങ്ങളാണ് മലയാള സിനിമയിൽ ലഭിച്ചിരുന്നത്.