ഹൃദയമായ ഒരുപിടി കഥാപാത്രങ്ങളെ സമ്മാനിച്ച് കൊണ്ട് താരപദവിയിലേക്ക് കുതിച്ചുയര്‍ന്ന അഭിനേതാവാണ് മലയാളികളുടെ സ്വന്തം ടോവിനോ തോമസ്. വനിതാ ദിനത്തോടനുബന്ധിച്ചു സമൂഹമാധ്യമങ്ങളിലൂടെ താരം ആശംസകളുമായി രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഭാര്യ ലിഡിയയ്ക്കും മകള്‍ക്കുമൊപ്പമുള്ള സെല്‍ഫി പങ്കുവച്ചുകൊണ്ടായിരുന്നു താരം വനിതാദിനാശംസകള്‍ നേര്‍ന്നിരുന്നത്.
അതേസമയം താരത്തിന്റെ പോസ്റ്റിന് വിമര്‍ശനവുമായി ഒരാള്‍ രംഗത്ത് എത്തുകയും ചെയ്തു. ചിത്രത്തിന് ചുവടെ മകളും ഭാര്യയും മാത്രമാണോ ജീവിതെമെന്നും അപ്പോള്‍ അമ്മയോ എന്നായിരുന്നു ഒരു വിമര്‍ശകന്‍ ഉയര്‍ത്തിയ ചോദ്യം. എന്നാല്‍ വിമര്‍ശകന്‍ ചുട്ടമറുപടി നല്‍കികൊണ്ട് ടോവിനോ രംഗത്ത് എത്തുകയും ചെയ്തു .
എന്റെ അമ്മ സോഷ്യല്‍ മീഡിയയില്‍ ആക്ടീവല്ല. ഞാന്‍ അവരെ നേരിട്ട് ആശംസിക്കുകയായിരുന്നു. ഇന്ന് രാവിലെ ഞാന്‍ ആദ്യം ചെയ്തത് അതായിരുന്നു. നിങ്ങളുടെ അറിവിലേക്കായി പറയട്ടെ, എനിക്ക് സോഷ്യല്‍ മീഡിയയ്ക്ക് പുറത്തും ജീവിതമുണ്ട്. അത് നിങ്ങളും പരീക്ഷിക്കേണ്ടതാണ്, അടിപൊളിയാണ് എന്നായിരുന്നു താരം വിമര്ശകന് നല്‍കിയ മറുപടി. താരം പങ്കുവച്ച ആശംസകള്‍ക്ക് സ്‌നേഹം അറിയിക്കാനായി എത്തിയ ആരാധകര്‍ ഇപ്പോള്‍ ടോവിനോ നല്‍കിയ മറുപടി സമൂഹമാധ്യമങ്ങള്‍ ആഘോഷമാക്കുകയും ചെയ്തിരിക്കുകയാണ് .
ലോകത്തുടനീളം യാത്ര ചെയ്ത അമേരിക്കന്‍ പെണ്‍കുട്ടി തന്റെ അവസാന ലക്ഷ്യമായ ഇന്ത്യയിലേയ്ക്ക് എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങള്‍ തുറന്ന് കാട്ടുന്ന കിലോമീറ്റര്‍സ് ആന്‍ഡ് കിലോമീറ്റര്‍സ് ആണ് താരത്തിന്റെതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം .