Latest News

കേരളത്തിന്റെ മഹാപ്രളയത്തിന്റെ കഥ സ്വീകരണ മുറികളിലേക്ക്; ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ തകര്‍ത്ത ജൂഡ് ആന്റണി ചിത്രം 2018 ജൂണ്‍ 7 മുതല്‍ സോണി ലൈവില്‍ സ്ട്രീമിംഗ് 

Malayalilife
കേരളത്തിന്റെ മഹാപ്രളയത്തിന്റെ കഥ സ്വീകരണ മുറികളിലേക്ക്; ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ തകര്‍ത്ത ജൂഡ് ആന്റണി ചിത്രം 2018 ജൂണ്‍ 7 മുതല്‍ സോണി ലൈവില്‍ സ്ട്രീമിംഗ് 

കേരളാ ബോക്‌സ് ഓഫീസില്‍ ഉജ്വല വിജയം നേടിയ 2018 എവരിവണ്‍ ഈസ് എ ഹീറോ ഇനി ഒടിടിയിലേക്ക്. കേരളത്തിലെ തിയേറ്ററുകളില്‍ പലതിലും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ അതാത് സ്ഥലങ്ങളില്‍ മികച്ച പ്രതികരണം നേടുന്നതിനിടയിലാണ് അണിയറക്കാര്‍ 2018 സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചത്. സോണി ലിവ്വിലൂടെ ജൂണ്‍ 7നാകും ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രം ഡിജിറ്റല്‍ പ്രീമിയര്‍ ആരംഭിക്കുക.

24 ദിവസം കൊണ്ട് ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 160 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. ചിത്രത്തിന്റെ തമിഴ്,തെലുങ്ക്, ഹിന്ദി മൊഴിമാറ്റ പതിപ്പുകള്‍ വെള്ളിയാഴ്ച റിലീസ് ചെയ്തിരുന്നു. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, നരേന്‍, ലാല്‍, വിനീത് ശ്രീനിവാസന്‍, സുധീഷ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി, തന്‍വി റാം, ശിവദ, ഗൗതമി നായര്‍, സിദ്ദിഖ് തുടങ്ങി വന്‍കതാരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

സംവിധായകന്‍ ജൂഡിനൊപ്പം അഖില്‍ പി. ധര്‍മ്മജനും ചിത്രത്തിന്റെ തിരക്കഥയില്‍ പങ്കാളിയാണ്. വേണു കുന്നപ്പിള്ളി, സി.കെ. പദ്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

 

2018 ott release date

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES