Latest News

നടി നിക്കി ഗൽറാണിയുടെ വീട്ടിൽ മോഷണം; പിടിയിലായി പത്തൊൻപത് കാരൻ

Malayalilife
നടി നിക്കി ഗൽറാണിയുടെ വീട്ടിൽ മോഷണം; പിടിയിലായി പത്തൊൻപത് കാരൻ

തെന്നിന്ത്യൻ ആരാധകരുടെ പ്രിയ  താരം നിക്കി ഗൽറാണിയുടെ വീട്ടിൽ മോഷണം. നടിയുടെ ചെന്നൈ റോയപേട്ട് ഏരിയയിലെ അപാർട്ട്‌മെന്റിലാണ് മോഷണം നടന്നിരിക്കുന്നത്. കേസിൽ 19കാരനെ പോലീസ് അറസ്റ്റ് ചെയ്തു.  മോഷണത്തിന് പിടിയിൽ ആയിരിക്കുന്നത് നടിയുടെ വീട്ടിൽ ജോലി ചെയ്യുന്ന ധനുഷ് ആണ് എന്ന്  വിവരമുണ്ട്.

 ധനുഷ് നിക്കി ഗൽറാണിയുടെ വീട്ടിൽ കഴിഞ്ഞ അഞ്ച് മാസമായി ജോലി ചെയ്ത് വരികയാണ്. പണത്തോടൊപ്പം 40,000 രൂപ വിലവരുന്ന ക്യാമറയും അലമാരിയിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള വസ്ത്രങ്ങളുമാണ് ധനുഷ് മോഷ്ടിച്ച് കടത്തിയത്. ജനുവരി 11നാണ് മോഷണം നടക്കുന്നത്. നടി പരാതിയിൽ ഇയാൾ മോഷ്ടിച്ച സാധനങ്ങളുമായി കടന്നു കളഞ്ഞുവെന്ന്  പറയുന്നുണ്ട്. 

 ധനുഷ് ആണ് മോഷണം നടത്തിയത് എന്ന് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ഥിരീകരിച്ചത്.  സുഹൃത്തിന്റെ വീട്ടിൽ നിന്നും പിന്നാലെ നടന്ന അന്വേഷണത്തിൽ ഇയാളെ പിടികൂടുക ആയിരുന്നു. നടിയുടെ വീട്ടിൽ നിന്നും മോഷണം പോയ സാധനങ്ങളും ഇയാളിബേഡഡ ഖ് ൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. മോഷണ വസ്തുക്കൾ തിരിച്ചുകിട്ടിയത് കൊണ്ട് ധനുഷിന്റെ പേരിലുള്ള പരാതി നടി പിൽവലിക്കുമെന്ന് പൊലീസ് അറിയിച്ചതായാണ് റിപ്പോർട്ട്.

19 years olf theft from actress nikki galrani house

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES