ഹിറ്റ് ചിത്രം ജോ ജോയ്ക്ക് ശേഷം അരുണ്‍ ഡി ജോസിന്റെ സംവിധാനത്തി ലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 18+.ചിത്രത്തി ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. റീല്‍സ് മാജിക്കും ഫലൂദ എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സതീഷ് കുറുപ്പാണ്. എ ഡി ജെ, രവീഷ് നാഥ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു.
രാജേഷ് വരിക്കോളിയുടെ മൂലകഥയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടാഗ് ലൈനായി അനിവാര്യമായ മാറ്റം എന്നാണ് കുറിച്ചിരിക്കുന്നത്. നസ്ലിന്‍, മാത്യൂ തോമസ്, നിഖില വിമല്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങള്‍
ബിനു പപ്പു, സാഫ് ബ്രോസ്, മീനാക്ഷി, മനോജ് കെ യൂ, ശ്യാം മോഹന്‍, കുമാര്‍ സുനില്‍, ബാബു അന്നൂര്‍, ഉണ്ണിരാജ, പ്രിയ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍