Latest News

അല്‍ഫോണ്‍സ് പുത്രന്റെ വീട്ടുമുറ്റത്തു നിന്നു പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങളെ പിടികൂടി; 16 കുഞ്ഞുങ്ങളെയും വനംവകുപ്പിന് കൈമാറി

Malayalilife
 അല്‍ഫോണ്‍സ് പുത്രന്റെ വീട്ടുമുറ്റത്തു നിന്നു പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങളെ പിടികൂടി; 16 കുഞ്ഞുങ്ങളെയും വനംവകുപ്പിന് കൈമാറി

സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ വീട്ടുമുറ്റത്തു നിന്നു പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങള്‍ പിടികൂടി.സംവിധായകന്റെ വീടിനു മുന്നിലൂടെ പോയ ഓട്ടോ ഡ്രൈവറാണ് റോഡില്‍ പാമ്പിന്‍ കുഞ്ഞുങ്ങളെ കണ്ടത്. പിന്നാലെ ഇവ ?ഗേറ്റിലേക്കും മുറ്റത്തേക്കും സമീപത്തുള്ള കോവല്‍ വള്ളിയിലേക്കും കയറി.

പാമ്പുപിടിത്ത വിദഗ്ധന്‍ ഷൈനും നാട്ടുകാരും ചേര്‍ന്നു ചാക്കിലാക്കി വനംവകുപ്പിനു കൈമാറി. അല്‍ഫോന്‍സിന്റെ വീടിനു സമീപം ജല അതോറിറ്റി ഉപേക്ഷിച്ച 2 പഴയ പൈപ്പുകളുണ്ട്. അതിനുള്ളിലും പാമ്പിന്‍ കുഞ്ഞുങ്ങളെ കണ്ടെത്തി. മുട്ടകളും ഉണ്ട്. ഒരു വശം മണ്ണു മൂടിയ പൈപ്പിന്റെ മറുഭാഗം നാട്ടുകാര്‍ ചില്ലു വച്ച് അടച്ചു സുരക്ഷിതമാക്കി.

യുവതലമുറയിലെ പ്രശസ്ത സംവിധായകനാണ് അല്‍ഫോന്‍സ് പുത്രന്‍. നേരം, പ്രേമം എന്നീ രണ്ട് ചിത്രങ്ങള്‍ മാത്രം മതി അല്‍ഫോന്‍സ് പുത്രനെ എക്കാലവും മലയാളികള്‍ക്ക് ഓര്‍ത്തിരിക്കാന്‍. അടുത്തിടെയാണ് അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡ് എന്ന ചിത്രം പുറത്തുവന്നത്. 

അല്‍ഫോന്‍സ് പുത്രന്‍ 2013 ലാണ് ഫീച്ചര്‍ ഫിലിം സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ നേരം എന്ന ഷോര്‍ട്ട് ഫിലിം അതേപേരില്‍ നസ്രിയ, നിവിന്‍ പോളി എന്നിവരെ നായികാ നായകന്‍മാരാക്കി മലയാളത്തിലും തമിഴിലും സിനിമയായി സംവിധാനം ചെയ്തു. സാമ്പത്തിക വിജയമായ നേരത്തിനുശേഷം 2015 ല്‍ നിവിന്‍ പോളിയെ തന്നെ നായകനാക്കി അല്‍ഫോന്‍സ് പ്രേമം സംവിധാനം ചെയ്തു. വലിയ ബോക്‌സോഫീസ് കളക്ഷന്‍ നേടിയ ചിത്രമായിരുന്നു പ്രേമം. പ്രേമത്തിലും ഒരു തമിഴ് ചിത്രത്തിലും അല്‍ഫോന്‍സ് പുത്രന്‍ അഭിനയിച്ചിട്ടുമുണ്ട്. തൊബാമ എന്ന സിനിമയുടെ നിര്‍മ്മാതാവുമാണ്. അല്‍ഫോന്‍സ് പുത്രന്റെ വിവാഹം 2015 ആഗസ്റ്റിലായിരുന്നു. ഭാര്യ അലീന മേരി ആന്റണി. ഒരു മകള്‍ അയ്‌ന.


 

16 snakes at alphonse puthrens

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES