Latest News

അഞ്ചുമാസം മുമ്പ് വിവാഹം കഴിച്ച നേഹ ധൂപിയയുടെ ഗര്‍ഭവാര്‍ത്ത കേട്ട് ഞെട്ടി ആരാധകര്‍; നിറവയറുമായി റാംപിലെത്തി ആറു മാസം ഗര്‍ഭണിയാണെന്ന നടിയുടെ തുറന്നു പറച്ചില്‍ ആഘോഷമാക്കി ട്രോളന്മാര്‍

Malayalilife
അഞ്ചുമാസം മുമ്പ് വിവാഹം കഴിച്ച നേഹ ധൂപിയയുടെ ഗര്‍ഭവാര്‍ത്ത കേട്ട് ഞെട്ടി ആരാധകര്‍; നിറവയറുമായി റാംപിലെത്തി ആറു മാസം ഗര്‍ഭണിയാണെന്ന നടിയുടെ തുറന്നു പറച്ചില്‍ ആഘോഷമാക്കി ട്രോളന്മാര്‍

 അഞ്ചുമാസം മുമ്പ് കല്യാണം കഴിച്ച നടി ആറുമാസം ഗര്‍ഭിണി ആണെന്നുള്ളതാണ് ഇപ്പോള്‍ ബോളിവുഡിലെ ആരാധകരെ ഞെട്ടിക്കുന്ന വാര്‍ത്ത. ബോളിവുഡ് നടി നേഹ ധൂപിയയുടെ അപൂര്‍വ്വ ഗര്‍ഭവാര്‍ത്തയാണ് ഇപ്പോള്‍ അടപടലം ട്രോളുകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നത്. 

കഴിഞ്ഞ മെയ് മാസത്തില്‍ വളരെ രഹസ്യമായി ആരാധകരെ അറിയിക്കാതെയാണ് നേഹ ധൂപിയ വിവാഹം കഴിച്ചത്. കാമുകന്‍ അംഗദുമായി തന്നെയാണ് നേഹയുടെ വിവാഹം നടന്നത്. നേഹ ഗര്‍ഭിണിയായതിനാലാണ് പെട്ടെന്ന് വിവാഹം ചെയ്തതെന്ന വാര്‍ത്തകള്‍ അന്ന് വന്നിരുന്നെങ്കിലും കുടുംബം അത് തള്ളി. പക്ഷേ ആ വാര്‍ത്ത സത്യമാണെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. നിറവയറുമായി റാംപിലെത്തിയാണ് താന്‍ ആറുമാസം ഗര്‍ഭിണിയാണെന്ന് നേഹ തുറന്നു പറഞ്ഞത്. 

ഗര്‍ഭിണിയാണെന്ന വാര്‍ത്ത പുറത്തറിഞ്ഞാല്‍ സിനിമയില്‍ തന്റെ അവസരങ്ങള്‍ കുറയുമോയെന്ന് താന്‍ ഭയപ്പെട്ടിരുന്നതായും അതിനാലാണ് വയര്‍ പ്രകടമാകുന്നതുവരെ ആ വാര്‍ത്ത രഹസ്യമായി സൂക്ഷിച്ചതെന്നുമാണ് ഗര്‍ഭവാര്‍ത്ത രഹസ്യമാക്കി വച്ചതിന് താരം നല്‍കുന്ന വിശദീകരണം. 

വലുപ്പംവച്ചു വരുന്ന വയര്‍ വസ്ത്രങ്ങള്‍ കൊണ്ടു മറച്ചു പിടിച്ചാണ് ആറുമാസം വരെ ജീവിച്ചതെന്നും ഗര്‍ഭിണിയാണെന്ന് ആരെങ്കിലും തിരിച്ചറിഞ്ഞാല്‍ ഇനി സിനിമകളില്‍ അഭിനയിക്കുന്നതിന് താന്‍ അര്‍ഹയല്ലെന്ന് ആരെങ്കിലും വിധിയെഴുതുമോയെന്നു ഭയന്നിരുന്നുവെന്നും നേഹ പറയുന്നു. എന്തായാലും കല്യാണത്തിന് മുമ്പ് തന്നെ ഗര്‍ഭിണിയായ ശേഷം ആരെയും അറിയിക്കാതെ വിവാഹം കഴിച്ചതിന് ട്രോളുകള്‍ ഏറ്റുവാങ്ങുകയാണ് നേഹ.

Read more topics: # Neha Dupia pregnancy news
Neha Dupia pregnancy news trolls

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES