വരത്തന്‍ തിയേറ്ററുകളില്‍ തകര്‍ത്തോടുമ്പോള്‍ നസ്രിയയെക്കുറിച്ചുളള അമല്‍ നീരദിന്റെ വാക്കുകളാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. ഫഹദ് ഫാസില്‍ ഐശ്വര്യ ലക്ഷ്മി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തിയ വരത്തനു മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് നസ്രിയയും അമല്‍ നീരദും ചേര്‍ന്നാണ്. എന്നാല്‍ ഇതുപോലെയൊരു പ്രൊഡ്യൂസറെ വേറെ കണ്ടിട്ടില്ലെന്നാണ് നസ്രിയയെ കുറിച്ച് അമല്‍ നീരദ് പറയുന്നത്. ഒരു സ്വകാര്യ ഓണ്‍ലൈന്‍ പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്.
സമയം ആറ് ആകുമ്പോഴേയ്ക്കും പായ്ക്കപ്പ് പറയുന്ന പ്രൊഡ്യൂസറാണ് നസ്രിയ. ഇന്നത്തേക്ക് ഇത്രയൊക്കെ മതി. നമുക്ക് ഷൂട്ട് നിര്‍ത്തി വീട്ടില്‍ പോവാമെന്നൊക്കെ വന്നു പറയും. ഇതു കണ്ട് ഒരു ദിവസം ക്യാമറാമാന്‍ ലിറ്റില്‍ സ്വയമ്പ് എന്നോടു ചോദിച്ചു, നസ്രിയ ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ തന്നെയല്ലേയെന്ന്. അത്തരത്തില്‍ വളരെ കൂളായിട്ടായിരുന്നു നസ്രിയ സെറ്റില്‍. സ്വന്തമായി സിനിമ നിര്‍മ്മിക്കുമ്പോള്‍ മനസ്സമാധാനം ഉണ്ടെന്നും അമല്‍ നീരദ് കൂട്ടിച്ചേര്‍ത്തു. സ്വന്തമായി സിനിമ നിര്‍മ്മിക്കുമ്പോള്‍ പണം കുറവ് വന്നാലും നമ്മള്‍ അറിഞ്ഞാല്‍ മതിയല്ലോ എന്നും അമല്‍
നേരത്തെ ചിത്രത്തിലെ നായികയും നസ്രിയ എന്ന നിര്‍മാതാവിനെക്കുറിച്ച് മനസ് തുറന്നിരുന്നു. നിര്‍മാതാവാണെന്ന് നസ്രിയ പലപ്പോഴും മറന്നുപോകാറുണ്ടെന്നും അതുകൊണ്ടു നല്ല ഭക്ഷണം ഒക്കെ ലഭിച്ചിരുന്നുവെന്നുമാണ് ഐശ്വര്യ പറഞ്ഞത്. ഇടയ്ക്ക് പാലായില്‍ ഒക്കെ പോയി ഭക്ഷണം വാങ്ങിക്കൊണ്ടു വരും, നിര്‍മാതാവാണെന്നും രാത്രി കണക്കൊക്കെ നോക്കണമെന്നും ഇങ്ങനെ തോന്നുന്നതൊക്കെ വാങ്ങി കൊടുക്കാന്‍ പാടില്ലെന്നും അമല്‍ നീരദാണ് നസ്രിയയെ ഇടയ്ക്ക് ഓര്‍മിപ്പിക്കാറുള്ളതെന്നും ഐശ്വര്യ മുന്‍പ് പറഞ്ഞിരുന്നു.