ആരാധകരുടെ പ്രിയപ്പെട്ട താരമായ നയന്‍താരയുടെ പിതാവ് ഐസിയുവില്‍.പിതാവ് കുര്യന്‍ കൊടിയാട്ടിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചുവെന്നാണ് സൂചന.ഇന്ത്യന്‍ എയര്‍ഫോര്‍സിലെ ഉദ്യോഗസ്ഥനായിരുന്നു നയന്‍താരയുടെ പിതാവ് കുര്യന്‍ കൊടിയാട്ട്.
സംവിധായകനും നിര്‍മ്മാതാവുമാണ് നയന്‍താരയുടെ ഭര്‍ത്താവ് വിഘ്‌നേശ്. ചെന്നൈ മഹാബലിപുരത്തെ റിസോര്‍ട്ടില്‍ രണ്ട് വര്‍ഷം മുമ്പ് ജൂണ്‍ ഒമ്പതിനാണ് ഇരുവരും വിവാഹിതരായത്. ഏഴ് വര്‍ഷത്തോളം നീണ്ട പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. ഇന്ത്യന്‍ സിനിമാ ഒട്ടാകെ ഇരുവരുടെയും വിവാ?ഹത്തിന് ഒഴുകി എത്തിയിരുന്നു. നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെയാണ് നയന്‍താരയും വിഘ്നേഷ് ശിവനും ആദ്യമായി ഒന്നിക്കുന്നത്.