Latest News

ഈ പിറന്നാളിന് നയന്‍താരയുടെ ജീവിതം കാണാം: നയന്‍താരയുടെ കല്യാണം ഒടിടിയില്‍ കാണാം, റിലീസ് തീയതി പ്രഖ്യാപിച്ചു 

Malayalilife
 ഈ പിറന്നാളിന് നയന്‍താരയുടെ ജീവിതം കാണാം: നയന്‍താരയുടെ കല്യാണം ഒടിടിയില്‍ കാണാം, റിലീസ് തീയതി പ്രഖ്യാപിച്ചു 

ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ കല്യാണ വീഡിയോ രണ്ട് വര്‍ഷത്തോളമായി കാത്തിരിക്കുകയാണ് ആരാധകര്‍. ആ കാത്തിരിപ്പിന് വിരാമമിട്ട് താരത്തിന്റെ ഡോക്യുമെന്ററി ഒടുവില്‍ ഒടിടിയില്‍ എത്തുന്നു. ഈ വെഡ്ഡിംഗ് ഡോക്യുമെന്ററിയുടെ ഒടിടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് നെറ്റ്ഫ്ളിക്സ്. നവംബര്‍ 18നാണ് 'നയന്‍താര: ബിയോണ്ട് ദ ഫെയറി ടെയില്‍' ഒടിടിയിലെത്തുക. 2022 ജൂണ്‍ 9ന് ആയിരുന്നു നയന്‍താരയും വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം. 

സംവിധായകന്‍ ഗൗതം മേനോനാണ് നെറ്റ്ഫ്ളിക്സിനു വേണ്ടി ഈ വിവാഹം ഡോക്യുമെന്ററിയാക്കിയത്. 'നയന്‍താര: ബിയോണ്ട് ദ ഫെയറി ടെയില്‍' എന്നു പേരിട്ടിരിക്കുന്ന ഈ വിവാഹത്തിന്റെ ട്രെയിലര്‍ നെറ്റ്ഫ്ലിക്സ് പുറത്തു വിട്ടിരുന്നു. 1 മണിക്കൂര്‍ 21 മിനിറ്റാണ് ഈ ഡോക്യുമെന്ററിയുടെ റണ്‍ടൈം. ഡോക്യുമെന്ററിയുടെ റൈറ്റ്സ് ആയി നയന്‍താരയ്ക്ക് 25 കോടിയാണ് നെറ്റ്ഫ്ലിക്സ് നല്‍കിയത് എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

2015-ല്‍ പുറത്തിറങ്ങിയ 'നാനും റൗഡി താന്‍' എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് വിഘ്‌നേശ് ശിവനും നയന്‍താരയും പ്രണയത്തിലാവുന്നത്. ആറുവര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2021 മാര്‍ച്ച് 25-ന് ഇവരുടെ വിവാഹനിശ്ചയവും നടന്നു. തുടര്‍ന്ന് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ആഢംബര വിവാഹം. മഹാബലിപുരത്തെ ഷെറാടണ്‍ ഗ്രാന്‍ഡ് റിസോര്‍ട്ടിലായിരുന്നു വിവാഹ വേദി ഒരുക്കിയിരുന്നത്. നവംബര്‍ 18നാണ് 'നയന്‍താര: ബിയോണ്ട് ദ ഫെയറി ടെയില്‍' ഒടിടിയിലെത്തുക.
 

Read more topics: # നയന്‍താര
Nayanthara beyond the fairy tale ott

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക